ADVERTISEMENT

രാജകുമാരി ∙ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞ് തീപിടിച്ചുണ്ടായ അപകടത്തിൽ 4 പേർക്കു പരുക്ക്. കർണാടക സ്വദേശി കിഷോർ (44), ഭാര്യ വിദ്യ (37), മക്കളായ ജോഷ്വ (14), ജോയൽ (11) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ മൂന്നാർ സന്ദർശനത്തിനുശേഷം ഡിണ്ടിഗലിലേക്ക് കാറിൽ പോകുമ്പോൾ ബോഡിമെട്ട് എക്സൈസ് ചെക്പോസ്റ്റിന് സമീപമാണ് അപകടമുണ്ടായത്. വൈകിട്ട് നാലരയോടെയാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട കാർ 60 അടി താഴ്ചയിലേക്ക് മറിഞ്ഞു. ഉടൻതന്നെ കാറിനു തീപിടിച്ചു. നാട്ടുകാരും മറ്റു വാഹനങ്ങളിൽ എത്തിയവരും ചേർന്ന് 4 പേരെയും ഉടൻ വാഹനത്തിൽ നിന്നു പുറത്തിറക്കി. 4 പേർക്കും സാരമായി പരുക്കേറ്റതായി ദൃക്സാക്ഷികൾ പറയുന്നു. ഇവരെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.

English Summary:

Bodimettu Car Accident injures four Karnataka tourists after their vehicle overturned and caught fire near the Bodimettu Excise check post. The family was traveling from Munnar to Dindigul when the accident occurred, sustaining serious injuries.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com