കുമളി ∙ തേക്കടി പുഷ്പമേളയിൽ വിഷു-ഈസ്റ്റർ അവധി ആരംഭിച്ചതോടെ തിരക്ക് വർധിച്ചു. 24 ദിവസം നീണ്ടു നിൽക്കുന്ന പുഷ്പമേള 15 ദിവസങ്ങൾ പിന്നിടുമ്പോൾ ഇരുപതിനായിരത്തിലേറെ കാണികളാണ് മേള ആസ്വദിച്ച് മടങ്ങിയത്. എല്ലാ ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ അരങ്ങേറുന്ന കലാപരിപാടികൾ വിദേശികളെ പോലും ആകർഷിക്കുന്നുണ്ട്.മേള നഗറിലെ പുഷ്പാലങ്കാരത്തിനിടയിലെ ഫോട്ടോ പോയിന്റുകളിൽ ഫോട്ടോ എടുക്കുന്നതിനും തിരക്കുണ്ട്. വിശാലമായ നടപ്പാതയും ഏതു സ്റ്റാളിൽ നിന്നാലും മേളനഗറിലെ കലാപരിപാടികൾ ഉൾപ്പെടെ എല്ലാം കാണാൻ കഴിയുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.ഇന്ന് പാചക മത്സരവും വരും ദിവസങ്ങളിൽ വയോജന സംഗമം, ടൂറിസം സെമിനാർ തുടങ്ങിയവയും നടക്കും. 20ന് സമാപിക്കും.
English Summary:
Thekkadi Flower Show in Kumily boasts over 20,000 visitors during the Vishu-Easter holidays. The show features stunning floral displays, cultural programs, and various competitions, concluding on the 20th.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.