ADVERTISEMENT

ലോകത്തെ ഏറ്റവും സമ്പന്നൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ യുഎസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‍ല, 2025ലെ ആദ്യപാദമായ ജനുവരി-മാർച്ചിൽ വാഹന ഉൽപാദനത്തിലും വിൽപനയിലും നേരിട്ടത് കനത്ത നഷ്ടം. 2024ലെ സമാനപാദത്തിലെ 3.86 ലക്ഷത്തിൽ നിന്ന് വിൽപന 3.36 ലക്ഷത്തിലേക്കാണ് ഇടിഞ്ഞത്; നഷ്ടം 13 ശതമാനം. 2022 ജൂൺപാദത്തിനു ശേഷം കുറിക്കുന്ന ഏറ്റവും വലിയ നഷ്ടമാണിത്.

tesla-model-x

വാഹന ഉൽപാദനം 4.33 ലക്ഷത്തിൽ നിന്ന് 3.62 ലക്ഷമായും കുറഞ്ഞു. നിരീക്ഷകർ പ്രതീക്ഷിച്ചതിനേക്കാളും കുറവാണ് വിൽപനക്കണക്ക്. 3.52 ലക്ഷത്തിനും 3.70 ലക്ഷത്തിനും ഇടയിലായിരിക്കും വിൽപനയെന്നായിരുന്നു പൊതുനിരീക്ഷണം. ഉൽപാദനത്തിൽ 3.45 ലക്ഷവും കൂടുതൽ സ്വീകാര്യതയുള്ള മോഡലുകളായ മോഡവ് 3, മോഡൽ വൈ എന്നിവയായിരുന്നു. മൊത്തം വിൽപനയിൽ 3.23 ലക്ഷവും ഇവയാണ്. സൈബർട്രക്ക് ഉൾപ്പെടെയുള്ള മറ്റ് മോഡലുകളുടെ വിൽപന 12,881 എണ്ണം.

തിരിച്ചടിയായി രാഷ്ട്രീയവും മത്സരവും

ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി ഉൾപ്പെടെ കാഴ്ചവയ്ക്കുന്ന കടുത്ത മത്സരമാണ് ടെസ്‍ലയുടെ വിൽപനയെ ബാധിച്ച പ്രധാന തിരിച്ചടി. ചൈനയിൽ തന്നെ കഴിഞ്ഞമാസം മാത്രം ടെസ്‍ലയുടെ വിൽപന 11.5% കുറഞ്ഞിരുന്നു. 

15 യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളിലെ സംയോജിത വിപണിവിഹിതം 17.9 ശതമാനത്തിൽ നിന്ന് കൂപ്പുകുത്തിയത് 9.3 ശതമാനത്തിലേക്ക്.

tesla-model-x-main-actress

ജർമ്മനിയിൽ മാത്രം വിപണിവിഹിതം 16 ശതമാനത്തിൽ നിന്ന് 4 ശതമാനത്തിലേക്ക് ഇടിഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗവൺമെന്റിലെ ‍ഉപദേശക വകുപ്പായ ഡോജിനെ നയിക്കുന്നത് മസ്കാണ്. ചെലവുചുരുക്കലിന്റെ ഭാഗമായി ഒട്ടേറെ ഗവൺമെന്റ് ജീവനക്കാരെ പിരിച്ചുവിട്ട മസ്കിന്റെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്.

അമേരിക്കയിലുടനീളം ടെസ്‍ല ബഹിഷ്കരണത്തിനു പുറമെ ടെസ്‍ല കാറുകൾക്ക് തീയിടുന്ന സംഭവങ്ങളുമുണ്ടായി. ബഹിഷ്കരണ ആഹ്വാനവും വിൽപനയെ സാരമായി ബാധിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി-മാർച്ച് പാദത്തിൽ ടെസ്‍ല ഓഹരികൾ ഇടിഞ്ഞത് 36 ശതമാനമാണ്. 2022 ജനുവരി-മാർച്ചിനുശേഷമുള്ള ഏറ്റവും വലിയ നഷ്ടമാണിത്. ഈ ഇടിവുമൂലം മാത്രം ടെസ്‍ലയുടെ വിപണിമൂല്യത്തിൽ നിന്ന് കൊഴിഞ്ഞത് 46,000 കോടി ഡോളറുമാണ്.

ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Tesla sales down 13% in Q1, biggest drop since 2022

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com