‘ജിംനിയുടെ കുഞ്ഞനിയൻ സ്ലിംനി, ലോകത്തിലെ ആദ്യ 2 വീൽ 4x4!’; ഇത് സത്യമോ?

Mail This Article
ഏപ്രിൽ ഫൂൾ ദിനത്തിൽ സുസുക്കി ഓസ്ട്രേലിയ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അൺവീലിങ്ങാണ് സ്ലിംനി. ജിംനിയുടെ രൂപത്തിലുള്ള സുസുക്കിയുടെ രണ്ട് വീൽ വാഹനമാണ് സ്ലിംനി. ലോകത്തിലെ ആദ്യ ഫോർ വീൽ ഡ്രൈവ് 2 വീലറാണ് സ്ലിംനി എന്നാണ് സുസുക്കി ഓസ്ട്രേലിയ പറയുന്നത്.
സുസുക്കിയുടെ ഓട്ടോമോട്ടീവ് വിഭാഗവും മോട്ടർസൈക്കിൾ വിഭാഗവും തമ്മിലുള്ള ആദ്യത്തെ സംയുക്ത സംരംഭമാണ് ഇതെന്നും കമ്പനി പറയുന്നു. ജിംനിക്ക് പോകാൻ കഴിയാത്ത ഇടുങ്ങിയ വഴികളിലൂടെ പോകാനാണ് സ്ലിംനി എന്നും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ഏപ്രിൽ ഫൂൾ വാർത്തയിൽ സുസുക്കി പറയുന്നു. കഴിഞ്ഞ ഏപ്രിൽ ഫൂൾ ദിനത്തിൽ ജിംനി ബാക്കി എന്ന പേരിൽ ഒരു പിക്ക്അപ് ട്രക് ഇറങ്ങും എന്നൊരു വാർത്ത സുസുക്കി സൗത്ത് ആഫ്രിക്ക പുറത്തുവിട്ടിരുന്നു.
ഏപ്രിൽ ഫൂൾ തമാശയായിരുന്നെങ്കിലും ആളുകൾക്ക് ജിംനിയുടെ പിക്ക്അപ് ഏറെ ഇഷ്ടപ്പെട്ടു. തുടർന്ന് 2024 ജൂലൈയിൽ ജിംനി പിക്ക്അപ് ജീവനുള്ള പ്രൊജക്റ്റാണ് എന്ന് സുസുക്കി ഓസ്ട്രേലിയ പറഞ്ഞിരുന്നു. ടാറ്റ, ജാഗ്വർ കാർസ് ചൈനീസ് കമ്പനിയായ ഗീലിക്ക് വിറ്റു എന്നായിരുന്നു ഏപ്രിൽ ഒന്നിന് ഇന്ത്യയിൽ ഏറ്റവും അധികം ഷെയർ ചെയ്യപ്പെട്ട ഏപ്രിൽ ഫൂൾ വാർത്ത.