ADVERTISEMENT

കുവൈത്ത്‌സിറ്റി/തൃശൂർ ∙ വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു. തൃശൂര്‍ കൊരട്ടി വാലുങ്ങാമുറി ചുരയ്ക്കല്‍ മത്തായി ഷാജുവിന്റെ മകന്‍ റോണ്‍ (21) ആണ് അന്തരിച്ചത്.

സാല്‍മിയയിലായിരുന്നു താമസം. മാതാവ്: സിനി ഷാജു. സഹോദരി: റേബല്‍. പ്ലസ് ടു വരെ ഐസിഎസ്‌കെ സാല്‍മിയ ബ്രാഞ്ചിലായിരുന്നു റോൺ പഠിച്ചത്. 

റസിഡൻസി വീസ  പുതുക്കാനായി കുവൈത്തിലെത്തിയ റോൺ കഴിഞ്ഞ 26നാണ് നാട്ടിലേക്ക് തിരികെ മടങ്ങിയത്. അതേ ദിവസം തന്നെയാണ്  വാഹനാപകടമുണ്ടായത്.  എറണാകുളത്തെ കോളജിൽ നിന്ന് തിരികെ  മടങ്ങുന്ന വഴി കാലടി-എയര്‍പോര്‍ട്ട് റോഡില്‍ വച്ച് റോണ്‍ ഓടിച്ച ബൈക്ക് ഏതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു.അപകടത്തില്‍ ഗുരുതര പരുക്കുകളോടെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

സംസ്‌കാരം 31-ന് രാവിലെ പത്തരയ്ക്ക് തൃശൂര്‍ തിരുമുടിക്കുന്ന് ലിറ്റില്‍ ഫ്‌ളവര്‍ പള്ളി സെമിത്തേരിയില്‍ നടക്കും. 

English Summary:

Kuwait Expat Ron dies in Thrissur due to Bike Accident.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com