ADVERTISEMENT

കാര്‍ഡമം ഗ്രോവേഴ്‌സ്‌ ഫോറെവറിൽ നടന്ന ഏലക്ക ലേലത്തിൽ ചരക്കു തൂക്കം അഞ്ചക്കത്തിലും കുറഞ്ഞിട്ടും വാങ്ങൽ താൽപര്യം ശക്തമായില്ല. ഉത്തരേന്ത്യയിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നും ഉൽപന്നത്തിന്‌ ആവശ്യക്കാരുള്ളത്‌ ഉയർന്ന വിലയ്‌ക്ക്‌ അവസരം ഒരുക്കുമെന്ന്‌ വിൽപനക്കാർ കണക്കുകൂട്ടി. എന്നാൽ ശരാശരി ഇനങ്ങൾക്ക്‌ ലഭിച്ച വില 2836 രൂപമാത്രമാണ്‌. വലുപ്പം കൂടിയ ഇനങ്ങൾ കിലോ 3045 രൂപയിൽ കൈമാറി. മൊത്തം 9781 കിലോ ഏലക്ക വന്നതിൽ 5481 കിലോ മാത്രമാണ് ലേലം കൊണ്ടത്‌. 

ഒരാഴ്‌ചയോളം സ്റ്റെഡി നിലവാരത്തിൽ നീങ്ങിയ റബർവിലയിൽ നേരിയ ഉണർവ്‌ കണ്ടുതുടങ്ങിയത്‌ ഉൽപാദകർക്കും സ്റ്റോക്കിസ്റ്റുകൾക്കും ആവേശമായി. വ്യവസായികൾ നാലാം ഗ്രേഡ്‌ ഷീറ്റ്‌ വില ക്വിന്റലിന്‌ 100 രൂപ ഉയർത്തി 19,100ന്‌ ശേഖരിച്ചു. അഞ്ചാം ഗ്രേഡ്‌ റബർ വിലയിലും ഉണർവ്‌ കണ്ടു. അതേസമയം ഉത്തരേന്ത്യൻ വ്യാപാരികൾ ഒട്ടുപാൽ, ലാറ്റക്‌സ്‌ വിലകളിൽ മാറ്റം വരുത്താൻ തയാറായില്ല. ഉയർന്ന താപനില മൂലം ഒട്ടുമിക്ക ഭാഗങ്ങളിലും ടാപ്പിങ്‌ സ്‌തംഭിച്ചത്‌ വിപണി നേട്ടമാക്കുമെന്ന കണക്കുകൂട്ടലിലാണ്‌ സ്റ്റോക്കിസ്‌റ്റുകൾ. ബാങ്കോക്കിൽ ഷീറ്റ്‌ വില കിലോ 211 രൂപ. 

table-price2-feb-21

തേയില ലേല കേന്ദ്രങ്ങളിലേക്കുള്ള ചരക്കുനീക്കം ചുരുങ്ങുന്നു. വരണ്ട കാലാവസ്ഥയിൽ ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും വൻകിട–ചെറുകിട തോട്ടങ്ങളിൽ കൊളുന്തുനുള്ള് മന്ദഗതിയിലാണ്‌. മുന്നിലുള്ള മാസങ്ങളിൽ കർഷകർ തോട്ടങ്ങളിൽനിന്നു പിൻവലിയുന്നത്‌ ഉൽപാദനരംഗം സ്‌തംഭിക്കാൻ കാരണമാകും. കോൽക്കത്ത, ആസാം ലേലത്തിൽ വൻകിട എസ്റ്റേറ്റുകളിൽനിന്നുള്ള ലീഫ്‌, ഡസ്റ്റ്‌ ഇനങ്ങളുടെ വരവ്‌ ചുരുങ്ങിയത്‌ ആഭ്യന്തര തേയില പാക്കറ്റ്‌ നിർമാതാക്കളെയും കയറ്റുമതി സമൂഹത്തെയും വില ഉയർത്താൻ പ്രേരിപ്പിച്ചു. ദക്ഷിണേന്ത്യൻ ലേലങ്ങളിലും വരവ്‌ കുറയുന്നത്‌ കണക്കിലെടുത്താൽ മെച്ചപ്പെട്ട വിലയ്‌ക്ക്‌ അവസരം ഒരുക്കാം. അതേസമയം സീസൺ കാലയളവിൽ ചെറുകിട കർഷകർ കൊളുന്ത്‌ താഴ്‌ന്ന വിലയ്‌ക്ക്‌ വിറ്റുമാറാൻ നിർബന്ധിതരായി. നിലവിൽ തേയിലകൾ ആകർഷകമായ തലങ്ങളിലാണ്‌ നീങ്ങുന്നത്‌. കഴിഞ്ഞ വർഷം രാജ്യം തേയില ഉൽപാദനം 128.48 കോടി കിലോയിൽ ഒതുങ്ങി. തൊട്ടു മുൻവർഷം ഉൽപാദനം 139.37 കോടി കിലോയായിരുന്നു.   

ജില്ല തിരിച്ചുള്ള വിലകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

English Summary:

Cardamom auction prices fell short of expectations, averaging ₹2836 per kg. Despite low tea production and reduced arrivals at auctions, prices are showing positive movement, but small farmers face challenges.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com