ADVERTISEMENT

ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബി വൈ ഡി ഇന്ത്യയ്ക്ക് പരിചയപ്പെടുത്തിയ ഏറ്റവും പുതിയ വാഹനങ്ങളിൽ ഒന്നാണ് സീലയൺ 7. 48.9 ലക്ഷം രൂപ വില വരുന്ന ഈ ഇ വി ഇടിക്കൂട്ടിൽ അഞ്ചു സ്റ്റാർ നേടി കരുത്തനെന്നു തെളിയിച്ചു കഴിഞ്ഞു. ഭാരത് എൻ സി എ പി പരീക്ഷയിൽ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത സീലയണിന്റെ നേട്ടം യൂറോ എൻ സി എ പി ക്രാഷ് ടെസ്റ്റിലാണ്. കാറുകളുടെ സുരക്ഷ കൃത്യമായി പരിശോധിക്കപ്പെടുന്ന യൂറോപ്പിലെ ഏറ്റവും വിശ്വസനീയമായ ഇടി പരീക്ഷയാണ് യൂറോ എൻ സി എ പി. ഈ ഇടി പരീക്ഷ ഉൾപ്പെടെ രാജ്യാന്തര തലത്തിലുള്ള 7 സുരക്ഷാ പരിശോധനകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സീലയണിനു കഴിഞ്ഞു. 

മുതിർന്നവർക്ക് 87 ശതമാനമാണ് സീലയൺ 7 നൽകുന്ന സുരക്ഷ. ഡ്രൈവർക്കും മുൻസീറ്റിലെ യാത്രക്കാരനും മികച്ച സംരക്ഷണം ലഭിക്കുന്നുണ്ടെന്നു പരീക്ഷയിൽ ഉറപ്പിക്കാൻ കഴിഞ്ഞു. സൈഡ് ബാരിയർ, പോൾ ഇമ്പാക്ട് ടെസ്റ്റുകൾ എന്നിവയിൽ മുഴുവൻ സ്റ്റാറും കരസ്ഥമാക്കിയിട്ടുണ്ട് ഈ എസ് യു വി. പിൻഭാഗത്തു നിന്നുമുള്ള ആഘാതത്തിൽ കഴുത്തിന് പരിക്കേൽക്കാതിരിക്കുന്നതിനുള്ള വിപ്ലാഷ് സംരക്ഷണത്തിലും മികച്ച പ്രകടനം നടത്താൻ സീലയണു കഴിഞ്ഞിട്ടുണ്ട്.

ഇടി പരീക്ഷയിൽ കുട്ടികൾക്ക് 93 ശതമാനം സുരക്ഷയാണ് ഈ ഇ വി നൽകുന്നത്. മാത്രമല്ല ISOFIX മൗണ്ടുകളും ചൈൽഡ് പ്രസൻസ് ഡിറ്റക്ഷൻ പോലുള്ള ഫീച്ചറുകളുമുണ്ട്. വാഹനത്തിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷയ്‌ക്കൊപ്പം കാൽനടയാത്രക്കാർക്കും ഇരുചക്രയാത്രികർക്കും സംരക്ഷണം  ഉറപ്പാക്കുന്ന തരത്തിലുള്ള  ഫീച്ചറുകളും നൽകിയാണ് കമ്പനി സീലയൺ പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ ഓട്ടോണമസ് എമർജൻസി ബ്രേക്കിങ്ങും വാഹനത്തിലുണ്ട്. പതിനൊന്നു എയർബാഗുകളോടെ ഇന്ത്യയിൽ പുറത്തിറങ്ങുന്ന ആദ്യത്തെ വാഹനവും ഇതുതന്നെയാണ്. 

എൽഇഡി ഡിആർഎല്ലുകളുള്ള സ്വീപ്‌ബാക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, കറുത്ത ക്ലാഡിങോടുകൂടിയ ഫ്ലേഡ് വീൽ ആർച്ചുകൾ, റാപ്പറൗണ്ട് എൽഇഡി ടെയിൽലാമ്പുകൾ, റൂഫ് സ്‌പോയിലർ എന്നിവ ബിവൈഡി സീലയണ്‍ 7 ന്റെ സവിശേഷതകളാണ്. ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിങ് വീൽ, 10.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 15.6 ഇഞ്ച് റൊട്ടേറ്റിങ് ടച്ച്‌സ്‌ക്രീൻ എന്നിവയുണ്ടായിരിക്കും. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹീറ്റിങും വെന്റിലേഷനും ഉള്ള ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, അഡാസ്, 12 സ്പീക്കർ ഓഡിയോ സിസ്റ്റം, പനോരമിക് സൺറൂഫ് എന്നിവയുമുണ്ട് സീലയണ്‍ 7ൽ. നിരവധി ഡ്രൈവർ അസിസ്റ്റ് സിസ്റ്റങ്ങൾക്കൊപ്പം 11 എയർബാഗുകളും നൽകിയിരിക്കുന്നു. ഓൾ-എൽഇഡി ലൈറ്റിങ്, ഫ്ലഷ്-ഡോർ ഹാൻഡിലുകൾ, 19 ഇഞ്ച് അലോയ് വീലുകൾ എന്നിവയും സ്റ്റാൻഡേർഡായി ലഭിക്കും.

English Summary:

BYD Sealion 7: 5-Star Safety & Luxurious Features in One Electric SUV

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com