ലണ്ടനിൽ ബാഡ്മിന്റൻ കളിക്കിടെ കുഴഞ്ഞു വീണ മലയാളി അന്തരിച്ചു; വിട പറഞ്ഞത് പത്തനംതിട്ട സ്വദേശി

Mail This Article
ലണ്ടൻ/തിരുവല്ല ∙ യുകെയിൽ ബാഡ്മിന്റൻ കളിക്കിടെ കുഴഞ്ഞുവീണ മലയാളി അന്തരിച്ചു. പത്തനംതിട്ട കല്ലൂപ്പാറ സ്വദേശി റെജി തോമസ് (57) ആണ് അന്തരിച്ചത്. ലണ്ടനിലെ ഈസ്റ്റ്‌ഹാമിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു. നാട്ടിൽ തിരുവല്ലയ്ക്ക് അടുത്ത് ഇരവിപേരൂർ ആണ് താമസിച്ചിരുന്നത്.
ശനിയാഴ്ച വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം ബാഡ്മിന്റൻ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു. ഉടൻ തന്നെ പാരാമെഡിക്സിന്റെ സഹായം തേടുകയും വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലെ സെന്റ് ബർത്തലോമിയോ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിൽ തുടരവേ കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഭാര്യ: ഷുജ വർഗീസ്. മക്കൾ: അലക്സിസ്, ഗ്രീഷ്മ, മീഖ. കല്ലൂപ്പാറ അഴകൻപാറ മാങ്കൂട്ടത്തിൽ തോമസ് മാത്തൻ, പരേതയായ മറിയാമ്മ എന്നിവരാണ് മാതാപിതാക്കൾ. മാത്യു തോമസ്(കാനഡ), ആനി ഫിലിപ്പ്, ആലിസ് ജോൺ എന്നിവരാണ് സഹോദരങ്ങൾ. ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗങ്ങളാണ് റെജിയുടെ കുടുംബം.
സംസ്കാരം നാട്ടിൽ വച്ചു നടത്തുവാൻ ആണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. തീയതി സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.