ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

തിരുവനന്തപുരം∙ തൃശൂര്‍ അതിരപ്പിള്ളി വനമേഖലയിൽ ആദിവാസികളായ സതീഷ്, അംബിക എന്നിവര്‍ മരിച്ചത് കാട്ടാനയുടെ ആക്രമണത്തില്‍ ആണെന്നു സ്ഥിരീകരിക്കാതെ വനം വകുപ്പ്. അതിരപ്പിള്ളി പ്രദേശത്തും സമീപ പ്രദേശത്തും വനമേഖലയില്‍ ഉണ്ടായ അസാധാരണ മരണങ്ങള്‍ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശം നൽകി.

തൃശൂര്‍ വാഴച്ചാല്‍ ഉന്നതിയിലെ സതീഷ്, അംബിക എന്നിവര്‍ കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടിനകത്തു കുടില്‍ കെട്ടി തേന്‍ ശേഖരിച്ചു വരികയായിരുന്നുവെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. രണ്ടു പേരെയും കാണാനില്ലെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് സംശയാസ്പദമായ സാഹചര്യത്തില്‍ സതീശന്റെ മൃതദേഹം കണ്ടെത്തിയത്. അംബികയുടെ ശരീരം പൊലീസ് എത്തിയ ശേഷം പുഴയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. വിഷയം പൊലീസ് അന്വേഷിക്കുകയാണെന്നും മരണകാരണം സ്ഥീരീകരിക്കേണ്ടതുണ്ടെന്നും വനംമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

മരിച്ച സതീഷിനെയും അംബികയെയും കൂടാതെ മറ്റു രണ്ടു ബന്ധുക്കൾ കൂടി കാട്ടിലേക്ക് പോയിരുന്നു. രാത്രി കാട്ടാനയുടെ ആക്രമണം ഉണ്ടായപ്പോൾ ചിതറി ഓടുകയായിരുന്നുവെന്നും ഇവർ വെളിപ്പെടുത്തിയിരുന്നു. മദപ്പാടുള്ള മഞ്ഞക്കൊമ്പൻ എന്ന കാട്ടാനയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം മലക്കപ്പാറയിലും കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു.

English Summary:

Athirappilly Forest Deaths: Two tribal people died in the Athirappilly forest, Thrissur, with suspicion of a wild elephant attack. The Forest Department is investigating the unusual deaths of Satheesh and Ambika, with Minister Saseendran ordering a full inquiry.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com