ADVERTISEMENT

ഗുരുവായൂർ ∙ ക്ഷേത്രം കിഴക്കേനടയിൽ 3 നിലകളിലായി 60 പശുക്കളെ പരിചരിക്കാൻ നിർമിച്ചത് ഹൈടെക് ഗോശാല. 10,000 ചതുരശ്രയടിയിൽ 6 കോടി രൂപ ചെലവിൽ കെട്ടിടം നിർമിച്ചു സമർപ്പിച്ചത് പുതുക്കോട്ട ശ്രീമാണിക്യം ട്രസ്റ്റാണ്. എപ്പോഴും കുടിവെള്ളം ലഭിക്കുന്നതിനുള്ള സംവിധാനം, ലിഫ്റ്റ്, റാംപ്, ചാണകവും മൂത്രവും ശേഖരിക്കാൻ ഓട്ടമറ്റിക് സംവിധാനം, സ്റ്റോർ, ഡോക്ടർമാർക്കും ജീവനക്കാർക്കുമുള്ള മുറി എന്നിവ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ ഉപയോഗിക്കാനുള്ള പാൽ, തൈര്, വെണ്ണ എന്നിവ ഇവിടെ തയാറാക്കാൻ കഴിയും. 60 പശുക്കളെയും ശ്രീമാണിക്യം ട്രസ്റ്റ് നൽകും. ആദ്യഘട്ടമായി 12 പശുക്കൾ എത്തി. ഭക്തർക്ക് ഗോപൂജ നടത്തുന്നതിന് മണ്ഡപവും പണിതിട്ടുണ്ട്.

English Summary:

High-tech Guruvayur cowshed opens today. The three-story building, costing ₹6 crore, will house 60 cows and boasts modern amenities for optimal care and milk production.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com