ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

എലപ്പുള്ളി (പാലക്കാട്)∙ പാറ– പൊള്ളാച്ചി സംസ്ഥാനാന്തര പാതയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും  കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഓട്ടോ ഡ്രൈവർ മായപ്പള്ളം സ്വദേശി അബ്ബാസ് അബൂബക്കർ (45), ഓട്ടോയിൽ ഒപ്പമുണ്ടായിരുന്ന അമ്മാവൻ സെയ്ദ് മുഹമ്മദ് (67) എന്നിവരാണ് മരിച്ചത്. പന്നിയമ്പാടത്തുള്ള വീട്ടിൽ ബന്ധുവിന്റെ മരണച്ചടങ്ങിന് പോകുമ്പോഴായിരുന്നു അപകടം. ഓട്ടോയിലുണ്ടായിരുന്ന അബ്ബാസിന്റെ മാതാവ് നബീസ (65), ഭാര്യ ആമിന (62) എന്നിവരെ ഗുരുതരപരുക്കുകളോടെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയിക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ 9ന് പാലക്കാട് എലപ്പുള്ളി പള്ളത്തേരി വള്ളേകുളത്താണ് അപകടമുണ്ടായത്. പാലക്കാട്‌  നിന്നും പൊള്ളാച്ചി ഭാഗത്തേക്ക്‌ പോകുന്ന കെഎസ്ആർടിസി ബസും പാറയിൽ നിന്നും പാലക്കാടേക്ക്‌ പോയ ഓട്ടോറിക്ഷയും തമ്മിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് സംസ്ഥാനാന്തര പാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

English Summary:

KSRTC Bus Accident: KSRTC Bus Hits A Auto Rickshaw On parai-Pollachi State Highway; 1 Dead.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com