ഐഒബി–കാവേരി പാർക്ക് റോഡിന് അവഗണന

Mail This Article
പൂതക്കുളം∙ ഐഒബി–കാവേരി പാർക്ക് റോഡ് തകർന്നിട്ട് ടാർ ചെയ്യാൻ നടപടിയില്ലെന്ന് പരാതി. പരവൂർ–പാരിപ്പള്ളി റോഡിൽ നിന്ന് പുത്തൻകുളം ആനത്താവളത്തിലേക്കുള്ള സഞ്ചാരികളടക്കം ഉപയോഗിക്കുന്ന പ്രധാന പാതയാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ മഴവെള്ളം കുത്തിയൊലിച്ച് റോഡിന്റെ വശങ്ങൾ ഇടിഞ്ഞു താഴ്ന്ന അവസ്ഥയിലാണ്.
ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും അപകടം സംഭവിക്കുന്ന രീതിയിൽ റോഡ് തകർന്നിട്ടും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നു നടപടിയുണ്ടായിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. അപകടം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ബിജെപി നോർത്ത് പഞ്ചായത്ത് സമിതി പ്രസിഡന്റ് ബിജു കോട്ടുവൻകോണം ആവശ്യപ്പെട്ടു. വി.കെ.സുനിൽകുമാർ, പാലോട്ട്കാവ് കണ്ണൻ, അജികുമാർ, പുത്തൻകുളം സലിം, മിനി സുനിൽകുമാർ, മണികണ്ഠൻ, ഷിബു, രാജീവ് ചെല്ലപ്പൻ, സുദേവൻ, എൻ.എൻ.സുരേഷ് എന്നിവർ പ്രസംഗിച്ചു.