കൊല്ലം ജില്ലയിൽ ഇന്ന് (13-04-2025); അറിയാൻ, ഓർക്കാൻ

Mail This Article
ഇന്ന്;സപ്ലൈകോയുടെ വിഷു-ഈസ്റ്റർ ഫെയറുകളും സൂപ്പർ മാർക്കറ്റുകളും തുറക്കും. മാവേലി സ്റ്റോറുകൾ പ്രവർത്തിക്കില്ല.
∙ ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: ഉത്സവം – പ്രഭാഷണം 9.00, മോഹിനിയാട്ടം 10.00, അന്നദാനം 12.00, തിരുവാഭരണ ഘോഷയാത്ര 4.00, ഓട്ടൻതുള്ളൽ 4.30, സോപാനസംഗീതം, ക്ലാസിക്കൽ ഭജൻസ് 5.30, കഥാപ്രസംഗം 7.00, ഗാനമേള 9.00, കഥകളി 12.00.
∙ കാവനാട് കന്നിമേൽ എൻഎസ്എസ് കരയോഗ മന്ദിരം: മിനി ഓപ്പൺ എയർ ഓഡിറ്റോറിയം ഉദ്ഘാടനവും ആദരിക്കലും പഠനോപകരണ വിതരണവും 4.00.
∙ അഷ്ടമുടി സരോവരം ആയുർവേദ ഹെൽത്ത് സെന്റർ: രാജ്യാന്തര യോഗ ദിനാചരണം 10.00.
∙ ചാത്തന്നൂർ ഇടനാട് കോഷ്ണക്കാവ് ഭഗവതി ക്ഷേത്രം: ഉത്സവം. അന്നദാനം 12.30, നാടകം 7.30.