ADVERTISEMENT

കൊട്ടിയം∙ കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണും ടെലിഫോൺ തൂണും ഇടിച്ചു തകർത്തു. അപകടത്തെ തുടർന്ന് ഏറെ നേരം വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.  ആർക്കും പരുക്കില്ല. ഇന്നലെ വൈകിട്ട് മൂന്നിന് തഴുത്തല വൈദ്യശാല ജംക്‌ഷനു സമീപമാണ് അപകടം. കണ്ണനല്ലൂർ ഭാഗത്തു നിന്നു കൊട്ടിയത്തേക്കു പോയ കാറാണ് വൈദ്യുതി തൂണും ക്ഷേത്ര വഞ്ചിയും ഇടിച്ചു തകർത്തത്. 11കെവി വൈദ്യുതി തൂണാണു തകർന്നത്.‌ നാട്ടുകാർ എത്തിയപ്പോഴേക്കും കാറിലുണ്ടായിരുന്നവർ കാർ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. കൊട്ടിയം പൊലീസ് എത്തി കാർ പരിശോധിച്ചു. 

English Summary:

Kottiyam Car Accident Causes Power Outage: A car accident near Thazhuthala Vaidyasala Junction in Kottiyam resulted in a power outage after the vehicle crashed into utility poles. The driver fled the scene, leaving police to investigate the incident.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com