വീട്ടു പരിസരം വൃത്തിയാക്കുന്നതിനിടെ റിട്ട.അധ്യാപിക യശോദയുടെ കാലിൽ തുളച്ചുകയറിയ ഇരുമ്പ് ചവർ മാന്തി അഗ്നിരക്ഷാസേന മുറിച്ചു നീക്കുന്നു.
Mail This Article
×
ADVERTISEMENT
ശാസ്താംകോട്ട∙ വീടിന്റെ പരിസരം വൃത്തിയാക്കുന്നതിനിടെ റിട്ട.അധ്യാപികയുടെ കാലിൽ ചവർ മാന്തി തുളച്ചുകയറി. ശൂരനാട് വടക്ക് ഹൈസ്കൂൾ ജംക്‌ഷനു സമീപം യശോദ (63) യുടെ വലതു കാലിലാണു ഇരുമ്പ് നിർമിത ചവർ മാന്തി തുളച്ചു കയറിയത്. ഇന്നലെ രാവിലെ ഒൻപതിനായിരുന്നു സംഭവം. ശാസ്താംകോട്ട അഗ്നിരക്ഷാസേനയെത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് തുളച്ചു കയറിയ കമ്പികൾ മുറിച്ചു മാറ്റിയശേഷം ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ ഓഫിസർ ജി.പ്രസന്നൻ പിള്ള, ഗ്രേഡ് എഎസ്ടിഒ നിയാസുദ്ദീൻ, സേനാംഗങ്ങളായ ഗോപകുമാർ, സൂരജ്, അജീഷ്, ഹോംഗാർഡ് മാരായ ശ്രീകുമാർ, ശിവപ്രസാദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
English Summary:
Sasthamcotta rescue: A retired teacher's leg was pierced by barbed wire near Shoranadu. The fire and rescue services used a hydraulic cutter to remove the wire, and she was admitted to a hospital.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.