ADVERTISEMENT

ദോഹ∙സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ഖത്തറിലെ വിവിധ കേന്ദ്രങ്ങളിലായി  സൗഹൃദ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചു. സിഐസി ദോഹ സോൺ നടത്തിയ സംഗമത്തിൽ മുഹമ്മദ് സക്കരിയ മുഖ്യപ്രഭാഷണം നടത്തി. അബൂ അഹ്‌മദ് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ചന്ദ്രശേഖരൻ ഗാനമാലപിച്ചു. സാജൻ നോമ്പനുഭവങ്ങൾ പങ്കുവെച്ചു. ജോജോ ജോസ് (ഫാറ്റ് ടു ഫിറ്റ്) ആശംസകൾ നേർന്നു. ദോഹ സോൺ പ്രസിഡന്റ് ബഷീർ അഹമ്മദ് അധ്യക്ഷത വഹിച്ചു. സൗദ ഖുർആൻ പാരായണം നിർവഹിച്ചു. സുനില അബ്ദുൽ ജബ്ബാർ നന്ദി പറഞ്ഞു.

റയ്യാൻ സോൺ സംഘടിപ്പിച്ച സംഗമത്തിൽ സിഐസി മദീന ഖലീഫ സോണൽ പ്രസിഡന്റ് അബ്ദുൽ ഹമീദ് റമദാൻ സന്ദേശം നൽകി. വർഗീയമായും വംശീയമായും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ സ്നേഹവും സാഹോദര്യവും കൊണ്ട് പരാജയപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

സിഐസി സൗഹൃദ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചു
സിഐസി സൗഹൃദ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചു

സോണൽ വൈസ് പ്രസിഡന്റ് സുഹൈൽ ശാന്തപുരം അധ്യക്ഷത വഹിച്ചു. തത്സമയ പ്രശ്നോത്തരിയിൽ ഹരിദാസ്, ദേവൻ, റിനോയ്, വീണ, വിനീത്, സാലു, വിനോദ്, സുജീഷ്, സുരേഷ് എന്നിവർ വിജയികളായി. പ്രശ്നോത്തരി അബ്ദുൽ ജലീൽ എം.എം. നിയന്ത്രിച്ചു. അക്ഷയ ടീച്ചർ നോമ്പോർമ്മകൾ പങ്കുവെച്ച് സംസാരിച്ചു.

സോണൽ ഭാരവാഹികളായ സുബുൽ അബ്ദുൽ അസീസ്, അസ്ഹർ അലി, ബാസിത്, അബ്ദുൽ സലാം, മുഹമ്മദ് റഫീഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

English Summary:

CIC Iftar Gatherings

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com