വിമാനത്തിനുള്ളിൽ സ്വയംഭോഗം ചെയ്ത യുവാവ് അറസ്റ്റിൽ

Mail This Article
സൂറിക്∙ വിമാനത്തിനുള്ളിൽ യാത്രക്കാരുടെ മുന്നിൽ വച്ച് സ്വയംഭോഗം ചെയ്ത 33 വയസ്സുകാരനായ ജർമൻ യുവാവിനെ അറസ്റ്റ് ചെയ്തു. സ്വിറ്റ്‌സര്‍ലൻഡിലെ സൂറിക്കിൽ നിന്ന് ജർമനിയിലെ ഡ്രെസ്ഡനിലേക്കുള്ള സ്വസ് എയർ എൽഎക്സ്918 വിമാനത്തിൽ പുലർച്ചെ 7.40നാണ് സംഭവം നടന്നത്.
സംഭവം കണ്ട് ഞെട്ടിയ ഒരു യാത്രക്കാരന് ഫ്ലൈറ്റ് അറ്റൻഡന്റിനോട് മറ്റൊരു സീറ്റ് ആവശ്യപ്പെട്ടു. കാബിൻ ക്രൂവിന്റെ നിരന്തരമായ അഭ്യർഥനയെത്തുടർന്ന് യുവാവ് പാന്റ്സിനുള്ളിൽ നിന്ന് കൈ എടുത്തു. വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ ഇയാളെ അധികൃതർക്ക് കൈമാറി.
രണ്ടു സ്ത്രീകളുടെ സാന്നിധ്യത്തിലായിരുന്നു പ്രതിയുടെ പ്രവൃത്തിയെന്ന് ഡ്രെസ്ഡൻ ഫെഡറൽ പൊലീസ് അറിയിച്ചു. എന്നാൽ താൻ നഗ്നത പ്രദർശിപ്പിച്ചില്ലെന്നും തെറ്റായി ഒന്നും ചെയ്തില്ലെന്നുമാണ് യുവാവിന്റെ വാദം.
കഴിഞ്ഞ വർഷം ഒക്ടോബറിൽ സമാനമായ സംഭവത്തിൽ ഒരു ഇന്ത്യൻ പൗരനെ യുഎസ് അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. അബുദാബിയിൽ നിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിൽ വച്ച് ഒരു സ്ത്രീ യാത്രക്കാരിയുടെ അനുമതിയില്ലാതെ അവരുടെ ചിത്രം എടുക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തതിനാണ് കൃഷ്ണ കുനപുലി എന്ന 39 വയസ്സുകാരനെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ കുനപുലി കുറ്റക്കാരനാണെന്ന് സമ്മതിക്കുകയും യുഎസ് മജിസ്‌ട്രേറ്റ് ജഡ്‌ജി ഡേവിഡ് എച്ച്. ഹെന്നെസ്സി അദ്ദേഹത്തിന് രണ്ട് വർഷത്തെ പ്രൊബേഷനും 5,000 ഡോളർ പിഴയും വിധിക്കുകയും ചെയ്തു.