കൃത്രിമത്വം ഒട്ടും ഇല്ലാത്ത സാമ്പാർ പൊടി, ഒരു മാസം വരെ കേടാകില്ല
Mail This Article
×
ഓണമിങ്ങ് ഓടി എത്താറായി, സദ്യവട്ടങ്ങളിൽ പ്രധാനിയാണ് സാമ്പാർ, വീട്ടിൽ തന്നെ തയാറാക്കുന്ന സാമ്പാർ പൊടി ഉപയോഗിച്ചാവട്ടെ ഇത്തവണ സാമ്പാർ തയാറാക്കുന്നത്.
ചേരുവകൾ
- ഉണക്കമല്ലി - ¼ കപ്പ്
- പരിപ്പ് – 1/2 കപ്പ്
- വറ്റൽ മുളക് – 12 എണ്ണം
- ഉഴുന്നു പരിപ്പ് – 1/2 കപ്പ്
- ജീരകം - 2 ടീസ്പൂൺ
- കായപ്പൊടി – 2 ടീസ്പൂൺ
- ഉലുവ – 1 ടീസ്പൂൺ
- കറിവേപ്പില – ആവശ്യത്തിന്
- നല്ലെണ്ണ - 1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് മല്ലി, പരിപ്പ്, വറ്റൽ മുളക്, ഉഴുന്നു പരിപ്പ്, നല്ലെണ്ണ, ജീരകം , കായപ്പൊടി, ഉലുവ ,കറിവേപ്പില എന്നിവ ചേർത്ത് നന്നായി വറുക്കുക. തണുത്ത ശേഷം മിക്സിയില്‍ ഇട്ട് പൊടിച്ച് കുപ്പിയിൽ അടച്ചു സൂക്ഷിക്കാം. ഒരു മാസം വരെ കേടു കൂടാതിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.