ADVERTISEMENT

ചക്ക ഒരൊറ്റ പഴമല്ല, അനവധി ചെറിയ പഴങ്ങൾ കൂടി ച്ചേർന്നതാണ്. ഓരോ ചുളയും ഓരോ പഴമാണ്. ചക്കയ്ക്ക് ഏറെ ഔഷധഗുണമുണ്ട്. വിഷുവിഭവങ്ങളിൽ പ്രധാനമാണ്് ചക്ക എരിശേരി.

1. ചക്കച്ചുള കനംകുറച്ച് വട്ടത്തിൽ അരിഞ്ഞത് – കാൽ കിലോ
ചക്കക്കുരു വട്ടത്തിലരിഞ്ഞത് – 100 ഗ്രാം

2. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്

3. തേങ്ങാ തിരുമ്മിയത് – ഒരു മുറി (അര കപ്പ് വറുത്തിടാൻ മാറ്റി വയ്ക്കുക)
വെളുത്തുള്ളിയല്ലി – മൂന്ന്
ജീരകം – കാൽ ചെറിയ സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്

4. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
കടുക് – ഒരു ചെറിയ സ്പൂൺ
വറ്റൽ മുളക് മൂന്നായി മുറിച്ചത് – രണ്ട്
കറിവേപ്പില – ഒരു തണ്ട്

തയാറാക്കുന്ന വിധം

∙മൂന്നാമത്തെ ചേരുവകൾ തരുതരുപ്പായി അരയ്ക്കുക.

∙ചക്കയും ചക്കക്കുരുവും രണ്ടാമത്തെ ചേരുവകള്‍ ചേർത്ത്, പാകത്തിനു വെള്ളമൊഴിച്ച് വേവിച്ചുടയ്ക്കുക.

∙ഇതിന്റെ നടുക്ക് അരപ്പിട്ട്, ചക്കകൊണ്ടു മൂടി വയ്ക്കുക.

∙ചേരുവകൾ നന്നായി യോജിക്കുമ്പോൾ വാങ്ങുക.

∙ചൂടായ എണ്ണയിൽ അര കപ്പു തേങ്ങാ തിരുമ്മിയത്, മുളക്, കടുക്, കറിവേപ്പില എന്നിവ വറുത്തിടുക. തേങ്ങാ ഇളം ചുവപ്പു നിറത്തിൽ വേണം വറക്കാൻ.

നുറുങ്ങ്: ചക്കയുടെ ചുള എടുക്കുമ്പോൾ കുരുവും കൂടി എടുക്കണമെന്നാണു വിശ്വാസം. ചക്കയുടെ സന്താനമാണത്രേ കുരു. അതുകൊണ്ട് ചുളയും കുരുവും ഒന്നിച്ചു വേവിക്കണ മെന്നാണു പഴമക്കാർ പറയുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com