ക്രിസ്മസ് വിരുന്നിനൊരുക്കാം ഒന്നാന്തരം രുചിയുള്ള മട്ടൺ വിഭവം
Mail This Article
×
പതിവ് രുചികളിൽ നിന്നും വ്യത്യസ്തമായി ക്രിസ്മസ് വിരുന്ന് ആഘോഷമാക്കാൻ മട്ടൺ റിബ് ചോപ്സ് തയാറാക്കിയാലോ...
ചേരുവകൾ
- മട്ടൺ റിബ്സ് – 500 ഗ്രാം
- വെള്ളം – 1/2 കപ്പ്
- വെജിറ്റബിൾ ഓയിൽ – 1/4 കപ്പ്
- സവാള ചെറുതായി അരിഞ്ഞത് – 3/4 കപ്പ്
- വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
- ഇഞ്ചി പേസ്റ്റ് – 2 ടീസ്പൂൺ
- മുളകുപൊടി – 1 ടീസ്പൂൺ
- കുരുമുളകുപൊടി – 1/2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
- നാരങ്ങാനിര് – 4 ടീസ്പൂൺ
- കറുവാപ്പട്ട – 1 ഇഞ്ച് നീളത്തിൽ
- ജീരകം – 1/2 ടീസ്പൂൺ
- ഗ്രാമ്പൂ – 2
- ഏലയ്ക്ക – 2
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- വെള്ളം ഉപ്പിട്ട് തിളപ്പിച്ച് അതിലേക്കു മട്ടൺ ചേർത്തു വേവിക്കാം.
- ഫ്രൈയിങ് പാനിൽ ഓയിൽ ചൂടാക്കി സവാള ചേർത്തു വഴറ്റുക. ഇതിലേക്കു വെളുത്തുള്ളി പേസ്റ്റ്, ഇഞ്ചി പേസ്റ്റ് എന്നിവ ചേർത്തു വഴറ്റുക.
- മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ കുറച്ചു വെള്ളം ചേർത്തു യോജിപ്പിച്ച് പാനിലേക്കു ചേർത്തു വഴറ്റിയെടുക്കാം.
- മട്ടൺ വേവിച്ചതിന്റെ വെള്ളം അരിച്ച് എടുത്ത് അരപ്പിലേക്കു ചേർക്കാം. വേവിച്ച മട്ടൺ കഷ്ണങ്ങളും ഇതിലേക്കു ചേർക്കാം. 4 ടീസ്പൂൺ നാരങ്ങാ നീരും ചേർത്തു യോജിപ്പിക്കാം. തീ കുറച്ച് 10 മിനിറ്റ് വയ്ക്കാം. ഗ്രാമ്പൂ, ജീരകം, കറുവാപ്പട്ട, ഏലക്ക എന്നിവ പൊടിച്ച് ഇതിലേക്കു ചേർത്തു യോജിപ്പിച്ച് അലങ്കരിച്ചു വിളമ്പാം.
Content Summary : Juicy mutton rib chops to start off your Christmas feast.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.