പല രാജ്യങ്ങളിലും ഭരണം നിയന്ത്രിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടമല്ല മറിച്ചൊരു മൂന്നാം ശക്തിയാണെന്നത് പരസ്യമായ രഹസ്യമാണ്. അത് പാക്കിസ്ഥാനാണെങ്കിലും അമേരിക്കയാണെങ്കിലും അങ്ങനെത്തന്നെ. അത്തരത്തിൽ ഉറപ്പിച്ചു ഒരു ഭരണഘടനാതീത ഭരണകൂടം പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പിച്ചു പറയാനും കാരണമുണ്ട്. അതാണ് ‘ഡീപ് സ്റ്റേറ്റി’ന്റെ ചരിത്രം.
തങ്ങളുടെ താൽപര്യങ്ങൾ മാനിക്കാതെ പ്രവർത്തിക്കുന്ന രാഷ്ട്രനേതാക്കളെ വരെ ലക്ഷ്യമിടുന്ന ‘ഡീപ് സ്റ്റേറ്റ്’ എന്താണ്? എങ്ങനെയാണ് അവയുടെ പ്രവർത്തനം? ആരാണ് ഡീപ് സ്റ്റേറ്റുകൾക്ക് പിന്നിൽ? കേരളവുമായി അതിനെന്താണു ബന്ധം?
ഫെബ്രുവരിയിലെ യുഎസ് സന്ദർശനത്തിനിട പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വാർത്താസമ്മേളനം നടത്തുന്നു. (Photo by Jim WATSON / AFP)
Mail This Article
×
2025 ഫെബ്രുവരി രണ്ടാം വാരം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നു. പിന്നീട് നടക്കുന്ന വാർത്താ സമ്മേളനത്തിൽ ഉയരുന്ന ചോദ്യങ്ങളിലൊന്ന് ബംഗ്ലദേശിലെ ഭരണമാറ്റവുമായി ബന്ധപ്പെട്ടതായിരുന്നു. ബംഗ്ലദേശിൽ അരങ്ങേറിയ വിദ്യാർഥി പ്രക്ഷോഭത്തിന് അമേരിക്കൻ വ്യവസായി ജോർജ് സോറോസിന്റെ കീഴിലുള്ളത് അടക്കം, വിവിധ സംഘടനകളുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നു എന്നു ലോകത്തിനു വ്യക്തമായിക്കഴിഞ്ഞ സമയം. ആ ഭരണകൂട അട്ടിമറിയിൽ അമേരിക്കയുടെ ഡീപ് സ്റ്റേറ്റ് താൽപര്യങ്ങൾ പ്രവർത്തിച്ചിട്ടുണ്ടോ എന്നതായിരുന്നു ചോദ്യം.
ഡീപ് സ്റ്റേറ്റ് എന്ന ഭരണഘടനാതീത ‘ഭരണകൂടം’ നിലവിലുണ്ട് എന്ന് പൊതുവേ ഒരു രാജ്യവും ഭരണകർത്താക്കളും സമ്മതിക്കാറുള്ളതല്ല. എന്നാൽ തനതായ ട്രംപ് ശൈലിയിൽ അമേരിക്കൻ പ്രസിഡന്റ് നൽകിയ മറുപടി വളരെ ശ്രദ്ധേയമായിരുന്നു.
‘‘...ഞങ്ങളുടെ ഡീപ് സ്റ്റേറ്റിന് അവിടെ ഒരു റോളും ഇല്ലായിരുന്നു...’’
അന്നാദ്യമായിരുന്നില്ല അമേരിക്കൻ ഡീപ് സ്റ്റേറ്റിനെക്കുറിച്ചുള്ള ട്രംപിന്റെ ഇത്തരത്തിലുള്ള തുറന്നg സമ്മതിക്കൽ പരാമർശം. 2016 ക്യാംപെയ്ൻ കാലത്തും പിറ്റേ വർഷം അധികാരത്തിലെത്തിയപ്പോഴും രഹസ്യാന്വേഷണ ഏജൻസികളും ഉദ്യോഗസ്ഥ സംവിധാനവും
English Summary:
Explore the concept of the "Deep State," a clandestine group influencing governments worldwide.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.