വിവാഹ മോതിരവുമായി എത്തുന്നത് കാമുകൻ വളർത്തുന്ന പ്രാണി; പരിചയപ്പെടുത്തി വധു

Mail This Article
വിദേശരാജ്യങ്ങളിലെ പല വിവാഹങ്ങളിലും കുടുംബക്കാർക്കൊപ്പം താരമായി നിൽക്കുക ദമ്പതികളുടെ അരുമകളായിരിക്കും. ചില സമയങ്ങളിൽ വിവാഹമോതിരവുമായി എത്തുന്നത് അവരുടെ അരുമ നായ്ക്കളായിരിക്കും. എന്നാൽ, ഉയൻ നിൻ എന്ന യുവതിക്ക് മോതിരവുമായി എത്തിയത് പ്രാണിയായിരുന്നു. തന്റെ കാമുകൻ വളർത്തുന്ന പ്രാണിയെ യുവതി തന്നെയാണ് ലോകത്തിന് പരിചയപ്പെടുത്തിയത്.
വിവാഹമോതിരവുമായി എത്തുന്നവരെ റിങ് ബെയറർ എന്നാണ് വിളിക്കുന്നത്. സ്നേഹിച്ചുവളർത്തിയ തന്റെ പ്രാണിതന്നെ മോതിരവുമായി എത്തണമെന്ന് കാമുകന് നിർബന്ധമായിരുന്നു. തമാശ പറയുകയാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ അത് അങ്ങനെയല്ലെന്ന് പിന്നീട് മനസ്സിലായി. അവൾ തന്നെയായിരുന്നു മോതിരവുമായി വരുന്നത്. ഇനി താനവളെ പേടിക്കില്ലെന്നും യുവതി വിഡിയോയിൽ വ്യക്തമാക്കി. പുൽച്ചാടി ഇനത്തിൽപ്പെട്ട പ്രാണി മോതിരവുമായി നിൽക്കുന്നതും വിഡിയോയിൽ കാണാം.