ഉപ്പുമാവിന് മയവും രുചിയും നൽകുന്ന മാജിക് രുചിക്കൂട്ട് ഇതാ..!
Mail This Article
എളുപ്പത്തിൽ തയാറാക്കാവുന്ന പ്രാതലിനെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസിൽ ആദ്യം തെളിയുന്നത് (Uppumav) ഉപ്പുമാവായിരിക്കും. ഉപ്പുമാവിന് മയവും രുചിയും നൽകുന്ന മാജിക് രുചിക്കൂട്ട് തേടുകയാണോ? ഇതാ ഇവിടെയുണ്ട്, ബാച്ചിലേഴ്സിനും പാചകം ചെയ്യാൻ ആഗ്രഹിക്കുന്ന തുടക്കക്കാർക്കും പരീക്ഷിക്കാനൊരു മാജിക് കൂട്ട്.
ചേരുവകൾ
1. റിഫൈൻഡ് ഒായിൽ – അരകപ്പ്
2. കടുക് – ഒരു ചെറിയ സ്പൂൺ
3. ഉഴുന്നുപരിപ്പ് – രണ്ടു ചെറിയ സ്പൂൺ
4. കശുവണ്ടിപ്പരിപ്പ് നാലായി മുറിച്ചത് – രണ്ടു വലിയ സ്പൂൺ
5. സവാള കൊത്തിയരിഞ്ഞത് – ഒരു കപ്പ്.
6. ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ.
പച്ചമുളകു വട്ടത്തിൽ അരിഞ്ഞത് – ഒന്നര വലിയ സ്പൂൺ.
7. കറിവേപ്പില – പാകത്തിന്
8. റവ – രണ്ടു കപ്പ് വടിച്ച്
9. തിളച്ചവെള്ളം – ആറു കപ്പ്
ഉപ്പ് – പാകത്തിന്
നാരങ്ങാനീര് – ഒന്നര വലിയ സ്പൂൺ.
10. മല്ലിയില – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി. കടുകിട്ടു പൊട്ടിയാലുടൻ ഉഴുന്നുപരിപ്പിട്ടു മൂപ്പിക്കുക.
∙ ഇതിൽ കശുവണ്ടിപ്പരിപ്പു ചേർത്തു നിറം മാറിത്തുടങ്ങുമ്പോൾ സവാള ചേർത്തു വഴറ്റുക.
∙ വാടിത്തുടങ്ങുമ്പോൾ ആറാമത്തെ ചേരുവ ചേർത്തു വഴറ്റിയ ശേഷം കറിവേപ്പിലയും ചേർത്തിളക്കുക.
∙ വഴന്നു പാകമാകുമ്പോൾ റവ ചേർത്തു വറക്കുക.
∙ റവ ഇളംചുവപ്പു നിറമാകുമ്പോൾ ഉപ്പു തേർത്തു തിളപ്പിച്ച വെള്ളം ചേർത്തു തിളപ്പിച്ചു കുറുകിയ പാകമാകുമ്പോൾ തീ നന്നായി കുറച്ചു വയ്ക്കുക.
∙ കൂട്ട് അയഞ്ഞ പാകത്തിൽ കുറുകുമ്പോൾ മല്ലിയില ചേർത്തു വാങ്ങുക. അൽപനേരം കഴിയുമ്പോൾ പുഡിങ് പോലെ ഒറ്റക്കട്ടയായി മയത്തിൽ ഉറച്ചിരിക്കും. പുഡിങ് വിളമ്പുന്നതു പോലെ ഒരോ വശത്തു നിന്നും കുറേശ്ശ അടർത്തിയെടുത്തു വിളമ്പാം.
Content Summary : Soft Upma Breakfast Recipe by Mrs. K.M. Mathew