ADVERTISEMENT

പഫ്സ്, ബിസ്കറ്റ്, മീറ്റ്റോൾ... ചില സ്ഥിരം നാലു മണിപലഹാരങ്ങളാണ്, സ്കൂൾ വിട്ട് വീട്ടിലെത്തുന്ന കുഞ്ഞുങ്ങൾക്ക് ബേക്കറി പലഹാരം സ്ഥിരമായി നൽകിയാൽ മടുക്കില്ലേ? മുട്ട ഇഷ്ടപ്പെടുന്ന കുട്ടികൾക്കും മുതിർന്നവർക്കും വിളമ്പാം രുചിയേറും മുട്ട ബജി (Egg Bajji).

ചേരുവകൾ

1. കടലമാവ്– അരക്കപ്പ്

   അരിപ്പൊടി – ഒരു ചെറിയ സ്പൂൺ

2. വെള്ളം – പാകത്തിന്

3. വനസ്പതി ഉരുക്കിയത് – ഒരു ചെറിയ സ്പൂൺ

4. ചുവന്നുള്ളി പൊടിയായി അരിഞ്ഞത്– നാലു ചെറിയ സ്പൂൺ

   പച്ചമുളകു പൊടിയായി അരിഞ്ഞത് – നാലു ചെറിയ സ്പൂൺ

   ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

   കറിവേപ്പില പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

   പെരുംജീരകം പൊടിച്ചത് – അര ചെറിയ സ്പൂൺ

   ഉണക്കമല്ലി മുഴുവനെ – രണ്ടു ചെറിയ സ്പൂൺ

   ബേക്കിങ് സോഡ – ഒരു നുള്ള്

   ഉപ്പ് – പാകത്തിന്

5. മുട്ട ചെറിയ കഷണങ്ങളാക്കിയത് – രണ്ടു കപ്പ്

6. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙കടലമാവും അരിപ്പൊടിയും വലിയ കണ്ണുള്ള അരിപ്പയിൽ ഇടഞ്ഞു വയ്ക്കണം.

∙ഇതിൽ വെള്ളം ചേർത്തു കുറുകെ കലക്കി വയ്ക്കുക.

∙വനസ്പതിയും ചേർത്തു നന്നായി കലക്കിയശേഷം നാലാമത്തെ ചേരുവ ചേർത്തു യോജിപ്പിക്കണം.

∙ഇതിലേക്കു മുട്ട ചേർത്തു പൊടിഞ്ഞു പോകാതെ ഇളക്കുക.

∙ചൂടായ എണ്ണയിൽ ഓരോ ചെറിയ സ്പൂൺ മാവു വീതം കോരിയൊഴിച്ചു നന്നായി കരുകരുപ്പാകുമ്പോൾ കോരിയെടുക്കാം.

∙ചൂടോടെ ടുമാറ്റോ സോസിനൊപ്പം വിളമ്പാം.

Content Summary : Mrs. K. M. Mathew's Tea Time Snack Recipe Egg Bajji

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com