വിഷുക്കണിയിൽ പ്രധാനം കണിയപ്പം
Mail This Article
×
മലബാർ പ്രദേശങ്ങളിൽ വിഷുവിന്റെ ഭാഗമായി ഒരുക്കുന്ന കണിയിൽ പ്രധാനമാണ് കണിയപ്പം.
- പച്ചരി കുതിർത്തു പൊടിച്ചത് – അര കിലോ
- സോഡാപ്പൊടി – ഒരു നുള്ള്
- എള്ള് – മൂന്നു ചെറിയ സ്പൂൺ
- തേങ്ങാക്കൊത്ത് – അര കപ്പ്
- ശർക്കര – കാൽ കിലോ
തയാറാക്കുന്ന വിധം
∙ശർക്കര പാവാക്കി വയ്ക്കുക.
∙അരിപ്പൊടി, സോഡാപ്പൊടി, എള്ള്, എന്നിവ പച്ചവെള്ള ത്തില്‍ കുഴയ്ക്കുക.
∙ഇതിൽ ശർക്കരപ്പാനിയും തേങ്ങാക്കൊത്തും ചേർത്ത് ഒരു മണിക്കൂർ വയ്ക്കുക.
∙ചീനച്ചട്ടിയിൽ നെയ്യൊഴിച്ച് ഇവ ചുട്ടെടുക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.