ADVERTISEMENT

കഠിന വ്യായാമത്തിന് കാൻസർ കോശങ്ങളെ നശിപ്പിക്കാൻ സാധിക്കുമെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ പറയുന്നത് പ്രകാരം, രക്തത്തിലൂടെ സഞ്ചരിക്കുന്ന കാൻസർ സെല്ലുകളെ ശരീരത്തിൽ നിന്ന് ഹൈ ഷിയർ സ്ട്രെസ് എന്ന പ്രതിഭാസമുപയോഗിച്ച് പുറന്തള്ളാൻ വെയിറ്റ്‌ലിഫ്റ്റിങ്, ഓട്ടം പോലുള്ള കഠിന വ്യായാമങ്ങൾക്ക് സാധിക്കും. നാഷണൽ സൈന്റിഫിക് റിപ്പോർട്ടിൽ വന്നൊരു പഠനത്തെ അടിസ്ഥാനമാക്കിയാണിതെന്നാണ് പോസ്റ്റിൽ പറയുന്നത്. ഒപ്പം, ഒരു ചിത്രവും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഈ അവകാശവാദം പൂർണ്ണമായും ശരിയല്ല എന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം.

can-high-intensity-exercise-destroy-cancer-cells-fact-check-1-

∙ അന്വേഷണം

രക്തക്കുഴലുകളുടെയും രക്തത്തിലൂടെ ഒഴുകുന്ന കോശങ്ങളുടെയും ഭിത്തികളിൽ രക്തം ചെലുത്തുന്ന സമ്മർദ്ദമാണ് ഷിയർ സ്ട്രെസ്. ഉയർന്ന ഷിയർ സ്ട്രെസ്സിനെ കാൻസർ കോശങ്ങൾ അതിജീവിക്കില്ലെന്നാണ് പഠനം നടത്തിയവരുടെ കണ്ടെത്തലെന്ന് പോസ്റ്റിൽ പറയുന്നുണ്ട്. “High-intensity exercise like HIIT, heavy weightlifting, and sprints can destroy cancer cells in the bloodstream through high shear stress.” എന്നാണ് പ്രചരിക്കുന്ന പോസ്റ്റിലെ ചിത്രത്തിൽ എഴുതിയിട്ടുള്ളത്.

തീവ്ര വ്യായാമ മുറകൾ രക്തധമനികളിൽ ഉയർന്ന ഷിയർ സ്ട്രെസ്സുണ്ടാക്കുന്നുണ്ടോ എന്നാണ് ആദ്യം പരിശോധിച്ചത്. 2017ലെ ഒരു പഠനം ഇത് ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓട്ടം ഭാരോദ്വഹനം പോലുള്ള അതി കഠിന വ്യായാമം ചെയ്യുമ്പോൾ, ഹൃദയമിടിപ്പ് വേഗത്തിലാവുകയും രക്തം ശരീരത്തിലൂടെ കൂടുതൽ വേഗത്തിൽ നീങ്ങുകയും ചെയ്യുന്നു. നേച്ചർ സയന്റിഫിക് റിപ്പോർട്ട്‌സിൽ നിന്നുള്ള 2017ലെ ഒരു പഠനം പറയുന്നത് പ്രകാരം, ഇത്തരത്തിലുള്ള രക്തയോട്ടത്തിന് 60 ഡൈൻസ്/സെ.മീ² ഷിയർ സ്ട്രെസ് സൃഷ്ടിക്കാൻ കഴിയുമെന്നാണ്. തീവ്രമായ വ്യായാമങ്ങൾ ഷിയർ സ്ട്രെസ് ഈ നിലയിലേക്ക് വർധിപ്പിക്കുമെന്ന് വ്യായാമത്തെക്കുറിച്ചുള്ള മറ്റ് ഗവേഷണങ്ങളിലും പറയുന്നു.

"തീവ്ര വ്യായാമം ചെയ്യുന്നത് രക്തയോട്ടം വർധിപ്പിക്കുകയും രക്തത്തിൽ ഷിയർ സ്ട്രെസ് സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് ഹൃദയാരോഗ്യത്തിനും, രക്തചംക്രമണത്തിനും, മൊത്തത്തിലുള്ള ഫിറ്റ്നസിനും വളരെ നല്ലതാണ്. പതിവ് വ്യായാമം നിങ്ങളുടെ ശരീരത്തെ പല തരത്തിൽ പിന്തുണയ്ക്കുന്നു. എന്നിരുന്നാലും, കാൻസർ കോശങ്ങൾ പോലുള്ള കാര്യങ്ങൾ വ്യായാമത്തിന്റെ ഫലം മാത്രം കൊണ്ട് പരിഹരിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതലാണെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്." എന്നാണ് മാസ്റ്റർ ട്രയ്നറും കോച്ചുമായ ഹക്കിം ഭർമാൽ പറയുന്നത്.

ഷിയർ സ്ട്രെസ് ഉയരുന്നതു വഴി കാൻസർ കോശങ്ങൾ നശിക്കുമോ?

ലാബില്‍, പഠന സാഹചര്യങ്ങൾക്ക് അനുസൃതമായി ഇത് സാധ്യമാണ്. 2017ലെ പഠനത്തിൽ പറയുന്നതു പ്രകാരം, 60 ഡൈൻസ്/സെ.മീ² എന്ന അളവിലുള്ള ഷിയർ സ്ട്രെസ്, രക്തത്തിലെ 90% ത്തിലധികം കാൻസർ കോശങ്ങളെ 4 മണിക്കൂറിനുള്ളിൽ നശിപ്പിച്ചു. കോശങ്ങൾ നശിച്ച് ഇല്ലാതാകുന്ന നെക്രോസിസ് എന്നറിയപ്പെടുന്ന ഒരു പ്രക്രിയ കാരണമാണിത്. ഇതിനെ അതിജീവിച്ച ചുരുക്കം ചില കോശങ്ങൾ കൂടുതൽ സമയമെടുത്ത് 16-24 മണിക്കൂറിനുള്ളിൽ അപ്പോപ്റ്റോസിസ് എന്ന സ്വാഭാവിക പ്രക്രിയയിലൂടെ നശിക്കുകയും ചെയ്തു. ഒരു ലാബ് ക്രമീകരണത്തിൽ, സർക്കുലേറ്റിങ് ട്യൂമർ കോശങ്ങളെ (CTC) ഉയർന്ന ഷിയർ സ്ട്രെസ്സിന് കൊല്ലാൻ സാധിക്കുന്നതിനാൽ, ഷിയർ സ്ട്രെസ് കൂട്ടുന്ന വ്യായാമങ്ങൾ ചെയ്യുന്നത് ശരീരത്തിലുള്ളില്‍ തന്നെ കാൻസർ പകരാൻ കാരണമാകുന്ന മെറ്റാസ്റ്റാസിസ് എന്ന അവസ്ഥയുടെ അപകട സാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാമെന്ന് സൂചിപ്പിക്കുന്നു.

എന്നാൽ, ഉയർന്ന തീവ്രതയുള്ള വ്യായാമം മനുഷ്യ രക്തത്തിലെ കാൻസർ കോശങ്ങളെ നശിപ്പിക്കില്ല.

മൈക്രോഫ്ലൂയിഡിക് സിസ്റ്റം എന്ന പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് മേൽ പറഞ്ഞ പഠനം ലാബിൽ നടത്തിയത്, ആളുകളിൽ അല്ല. പഠനത്തിൽ, ഷിയർ സ്ട്രെസ് തുടർച്ചയായി 4 മണിക്കൂർ നിലനിർത്തിയപ്പോഴാണ് കാൻസർ കോശങ്ങളെ നശിപ്പിക്കാൻ സാധിച്ചത്. എന്നാൽ, സ്പ്രിന്റിങ് പോലുള്ള ഉയർന്ന തീവ്രതയുള്ള വ്യായാമം ചെയ്യുമ്പോൾ സാധാരണ ഒരു മണിക്കൂറിൽ താഴെ മാത്രമേ ഈ സമ്മർദ്ദം നീണ്ടുനിൽക്കു. വ്യായാമം നിർത്തിക്കഴിഞ്ഞാൽ, രക്തസമ്മർദ്ദം കുറയുന്നു, അതിനാൽ പഠനത്തിലെന്നപോലെ ഫലം ലഭിക്കുകയില്ല. കൂടാതെ, മനുഷ്യശരീരം ഒരു ലാബ് സജ്ജീകരണത്തേക്കാൾ വളരെ സങ്കീർണ്ണമാണ്- രോഗപ്രതിരോധ സംവിധാനവും രക്തയോട്ടത്തിലെ ഏറ്റക്കുറച്ചിലുകളും പോലുള്ള ഘടകങ്ങൾ ഫലത്തെ സ്വാധീനിക്കും. 2018ൽ മനുഷ്യനെ വച്ച് നടത്തിയ ഒരു ചെറിയ പഠനത്തിൽ (സാമ്പിൾ വലുപ്പം: 23) പതിവ് വ്യായാമം വൻകുടൽ കാൻസർ രോഗികളിൽ രക്തചംക്രമണ ട്യൂമർ കോശങ്ങൾ കുറയ്ക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഷിയർ സ്ട്രെസ് വഴി വ്യായാമം നേരിട്ട് കാൻസർ കോശങ്ങളെ നശിപ്പിക്കുന്നുണ്ടോ എന്ന് ഇതിൽ പരിശോധിച്ചിട്ടില്ല.

ലാബിൽ നടത്തിയ പരീക്ഷണ ഫലങ്ങള്‍ മനുഷ്യജീവനിലും ലഭിക്കുമെന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുകയാണ്.

കാൻസർ കോശങ്ങളെ നശിപ്പിക്കാൻ ഒരു ചികിത്സയായി കഠിന വ്യായാമത്തെ ആശ്രയിക്കാൻ ഇപ്പോൾ സാധ്യമല്ല. വ്യായാമത്തിൽ നിന്നുള്ള ഷിയർ സ്ട്രെസ് ചില സര്‍ക്കുലേറ്റിങ് ട്യൂമർ കോശങ്ങളെ നശിപ്പിക്കുമെങ്കിലും, കാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിനുള്ള വിശ്വസനീയമായ രീതിയല്ല ഇത്. മുഴകളും തുടർച്ചയായ കോശ ഉത്പാദനവും കാൻസറിന്റെ ഭാഗമാണ്. ഇവയെ പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നതുപോലുള്ള കോശങ്ങളെ നശിപ്പിച്ചത് ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നില്ല. മെറ്റാസ്റ്റാസിസ് കുറയ്ക്കുന്നതിൽ വ്യായാമത്തിന് ഒരു പങ്കുണ്ടെന്ന് 2017ലെ പഠനം നിർദ്ദേശിക്കുന്നു, പക്ഷേ ഇത് തെളിയിക്കപ്പെട്ടിട്ടില്ല. കീമോതെറാപ്പി അല്ലെങ്കിൽ ശസ്ത്രക്രിയ പോലുള്ള മെഡിക്കൽ ചികിത്സകൾ കാൻസർ കോശങ്ങളെ ഫലപ്രദമായി ലക്ഷ്യമിട്ട് നശിപ്പിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

ന്യൂഡൽഹിയിലെ ധർമ്മശില നാരായണ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. പൂജ ഖുല്ലറിന്റെ അഭിപ്രായത്തിൽ,“മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കുന്നതിലും കാൻസറിൽ നിന്നുള്ള ഭേദപ്പെടലിനായി പ്രതിരോധശേഷി വർധിപ്പിക്കുക, ക്ഷീണം കുറയ്ക്കുക, മാനസിക ക്ഷേമം മെച്ചപ്പെടുത്തുക എന്നിവയെ പിന്തുണയ്ക്കുന്നതിലും വ്യായാമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നിരുന്നാലും, ഉയർന്ന തീവ്രതയുള്ള വ്യായാമത്തിന് മാത്രം കാൻസർ കോശങ്ങളെ നശിപ്പിക്കാനോ മെഡിക്കൽ ചികിത്സകൾക്ക് പകരമാകാനോ കഴിയില്ലെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഓങ്കോളജിസ്റ്റ് ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ കീമോതെറാപ്പി, റേഡിയേഷൻ, ഇമ്മ്യൂണോതെറാപ്പി അല്ലെങ്കിൽ ശസ്ത്രക്രിയ പോലുള്ള ചികിത്സകൾ കാൻസറിന് ആവശ്യമാണ്. വ്യായാമം ആവശ്യമാണ് പക്ഷേ ഇത് ചികിത്സയ്ക്ക് പകരമാകരുത്.

അതുപോലെ, തേനീച്ച വിഷത്തിന് 30 മിനിറ്റിനുള്ളിൽ കാൻസർ കോശങ്ങളെ കൊല്ലാൻ കഴിയുമെന്ന തരത്തിലുള്ള പ്രചാരണവും തെറ്റിദ്ധരിപ്പിക്കുന്നതാണ്.

∙ വാസ്തവം

കഠിന വ്യായാമം കാൻസർ കോശങ്ങളെ നശിപ്പിക്കുമെന്ന വാദം പൂര്‍ണമായും ശരിയല്ല. വ്യായാമത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെങ്കിലും കാൻസർ പ്രതിരോധത്തിലും ക്ഷേമത്തിനും സഹായകരമായ പങ്ക് വഹിക്കാമെങ്കിലും, കാൻസർ കോശങ്ങളെ ഇത് നേരിട്ട് നശിപ്പിക്കുന്നു എന്ന ആശയത്തിന് ശക്തമായ ശാസ്ത്രീയ തെളിവുകൾ ഇല്ല. വ്യായാമം മൂലമുണ്ടാകുന്ന ഷിയർ സ്ട്രെസ് കാൻസർ കോശങ്ങളിൽ ചെലുത്തുന്ന യഥാർഥ സ്വാധീനം മനസ്സിലാക്കാൻ മനുഷ്യനില്‍ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.

(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി തിപ്പ് പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:

A recent social media post misleadingly claims high-intensity exercise kills cancer cells in human via shear stress.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com