ഇടതും വലതും വീണ്ടും നിറഞ്ഞു; ചൈനയെ സ്നേഹിച്ച ബംഗ്ലദേശ് നല്ല അയൽക്കാരനോ ? വായിക്കാം ടോപ് 5 പ്രീമിയം വാർത്തകൾ

Mail This Article
പകരം തീരുവയിൽ യുഎസ് പ്രസിഡന്റ് ഡോണൽഡ് ട്രംപ് കൊണ്ടുവന്ന താരിഫ് യുദ്ധം യുഎസ്–ചൈന എന്നീ രാജ്യങ്ങളുടെ വാശിയിലേക്ക് കേന്ദ്രീകരിക്കുന്ന കാഴ്ചയ്ക്കാണ് പോയ വാരം സാക്ഷ്യം വഹിച്ചത്. താരിഫ് യുദ്ധം ലോകരാജ്യങ്ങളെ പ്രത്യേകിച്ച് ഇന്ത്യയുടെ വ്യാപാരത്തെ എങ്ങനെ ബാധിക്കും എന്നതടക്കമുള്ള ഒട്ടേറെ വിശകലനങ്ങൾ പ്രീമിയം വാർത്തയാക്കി. അതേസമയം ദേശീയ രാഷ്ട്രീയത്തിലെ രണ്ടു പ്രധാന പാർട്ടികളായ കോൺഗ്രസ്സും, സിപിഎമ്മും സംഘടനാ തലത്തിൽ നടത്തിയ എഐസിസി സമ്മേളനവും പാർട്ടി കോൺഗ്രസും ഉയർത്തിയ ചർച്ചകളും പ്രീമിയം അവലോകനം ചെയ്തു. പാർട്ടിക്കുള്ളിൽ അഴിച്ചുപണികൾക്കും മാറ്റങ്ങള്‍ക്കും കാരണമാകുന്ന തീരുമാനങ്ങളുടെ ഗുണദോഷ ഫലങ്ങൾ വിശകലനം ചെയ്തുകൊണ്ടുള്ള ലേഖനങ്ങൾ ഏറെ ചർച്ചയായി. അയൽരാജ്യമായ ബംഗ്ലദേശ് ചൈനയ്ക്കൊപ്പം ചേർന്നു ഇന്ത്യയ്ക്കു സുരക്ഷാ ഭീഷണി ഉയർത്തുകയാണോ? അടുത്തിടെ ചൈനയിൽ സന്ദർശനത്തിന് എത്തിയ ബംഗ്ലദേശിലെ ഇപ്പോഴത്തെ ഭരണാധികാരി മുഹമ്മദ് യൂനുസിന്റെ പ്രസ്താവന ഏറെ വിവാദങ്ങൾക്കു കാരണമായി. ഈ വിഷയമാണ് കഴിഞ്ഞയാഴ്ച ഗ്ലോബൽ കാൻവാസ് കോളം ചർച്ച ചെയ്തത്. ഇന്ത്യ – ബംഗ്ലദേശിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും പതിവു കോളത്തിൽ ഡോ. കെ.എൻ.രാഘവൻ വിശദീകരിച്ചു. അമേരിക്കൻ മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ അടുത്തിടെ അമേരിക്ക പുറത്തു വിട്ടിരുന്നു. ജോൺ എഫ്. കെന്നഡിയെ യഥാർഥത്തിൽ ആരാണ് കൊലപ്പെടുത്തിയത്? ഈ ചോദ്യത്തിനു ലഭ്യമായ വിവരങ്ങൾ ചേർത്തുവച്ചു പ്രീമിയം നൽകിയ വിഡിയോ സ്റ്റോറിയും പോയവാരം ശ്രദ്ധേയമായി.