നയിക്കാൻ ക്യാപ്റ്റനോ വൈസ് ക്യാപ്റ്റന്മാരോ? അയലത്തെ ഭാഷാ പ്രശ്നം; കേരളത്തിന് പ്രിയം ‘കിഷോറും’ 18 കാരറ്റും

Mail This Article
കൊല്ലത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനം സമാപിച്ചു ഒരാഴ്ച പിന്നിട്ടിട്ടും രാഷ്ട്രീയ ചർച്ചകൾ അവസാനിച്ചിട്ടില്ല. പ്രതീക്ഷിച്ച സ്ഥാനങ്ങൾ പാർട്ടിയിൽ ലഭിക്കാതിരുന്ന നേതാക്കളുടെ നീരസത്തിൽ തുടങ്ങിയ ചർച്ചകൾ ഇപ്പോഴും തുടരുന്നു. എന്നാൽ സമ്മേളനത്തിനു അകത്ത് വിമർശനങ്ങൾ കുറവായിരുന്നു എന്ന പ്രത്യേകതയ്ക്കും കൊല്ലം സാക്ഷിയായി. സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രത്യേകതകൾ, പാർട്ടി നേതൃത്വത്തിലും സർക്കാരിലും സമ്മേളനം വരുത്തുന്ന മാറ്റങ്ങൾ വിശകലനം ചെയ്ത പ്രീമിയം ലേഖനം മികച്ച ശ്രദ്ധ നേടി. അതേസമയം തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നു എന്ന സംസ്ഥാന സർക്കാരിന്റെ ആരോപണം പുതിയ തലത്തിലേക്ക് കടന്നു. കേന്ദ്രം ഊന്നൽ നൽകുന്ന ത്രിഭാഷ നയം എന്താണ്? എന്തുകൊണ്ടു ഇതിനെ തമിഴ്നാട് എതിര്‍ക്കുന്നു? അയലത്തെ ഭാഷായുദ്ധത്തിന്റെ ചരിത്രപരവും രാഷ്ട്രീയ കാരണങ്ങളും വിവരിച്ച പ്രീമിയം ലേഖനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴത്തെ രാഷ്ട്രീയ വിവാദങ്ങൾക്കും അപ്പുറം തമിഴ്നാട് എന്തുകൊണ്ടു ഹിന്ദിയെ എതിർക്കുന്നു എന്നതിന്റെ ചരിത്രവും ഈ ലേഖനം വിശദമാക്കി. റഷ്യ– യുക്രെയ്ൻ യുദ്ധം എന്നന്നേയ്ക്കുമായി അവസാനിക്കും എന്ന പ്രതീക്ഷ നല്‍കുകയാണ് ഇപ്പോൾ. അതേസമയം യുക്രെയ്നിനൊപ്പം അടിയുറച്ചുനിന്ന യുഎസ്, ട്രംപ് അധികാരത്തിലെത്തിയതിനു പിന്നാലെ കാലുമാറിയത് ആശങ്കയോടെയാണ് യൂറോപ്പ് കാണുന്നത്. റഷ്യ– യുക്രെയ്ൻ യുദ്ധം നാൾവഴികളിൽ പ്രാധാന്യത്തോടെ മനോരമ ഓൺലൈൻ പ്രീമിയം നൽകിയിരുന്നു. ഡോ.കെ.എൻ.രാഘവൻ കൈകാര്യം ചെയ്യുന്ന ‘ഗ്ലോബൽ കാൻവാസ്’ കോളത്തിലും പോയവാരം റഷ്യ– യുക്രെയ്ൻ യുദ്ധത്തിൽ യുഎസിന്റെ നയം മാറ്റമാണ് ചർച്ചയായത്.