വഖഫ് ബോർഡുകൾ, ട്രൈബ്യൂണലുകൾ തുടങ്ങിയവയുടെ അധികാരങ്ങളിൽ നിർണായകമാറ്റങ്ങൾ വരുത്തുന്നതാണ് കേന്ദ്രസർക്കാർ ഏപ്രിൽ 2ന് അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ. 2024 ഓഗസ്റ്റിൽ ബിൽ അവതരിപ്പിച്ച ശേഷം 31 അംഗ സംയുക്ത പാർലമെന്ററി സമിതിക്കു (ജെപിസി) വിട്ടിരുന്നു. സമിതി നിർദേശിച്ച മാറ്റങ്ങളോടെയാണ് പരിഷ്കരിച്ച ബിൽ അവതരിപ്പിച്ചത്. സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനും മുസ്‍ലിം വിഭാഗത്തിന്റെ അവകാശങ്ങൾ കവരാനുമാണ് നീക്കമെന്നാണ് പ്രതിപക്ഷത്തിന്റെയും മുസ്‍ലിം സംഘടനകളുടെയും ആരോപണം. വഖഫ് സമ്പ്രദായം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാനാണ് ബിൽ എന്നാണ് സർക്കാർ വാദം. ഇസ്‌ലാമിക വിശ്വാസപ്രകാരം മതപരമോ ആത്മീയമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്കുവേണ്ടി ദൈവത്തിന്റെ പേരിൽ സമർപ്പിക്കുന്ന വസ്തുക്കളെയാണ് വഖഫ് എന്നു പറയുന്നത്. മുസ്‍ലിംകളുടെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ, കബറിടങ്ങൾ, ദർഗകൾ തുടങ്ങിയവയെല്ലാം വഖഫ് ഭൂമികളിലാണ്. വഖഫ് ആയി പ്രഖ്യാപിക്കപ്പെട്ട ഭൂമി/വസ്തു പിന്നീട്

loading
English Summary:

Waqf Amendment Bill: Major Changes to Waqf Boards and Tribunals - Detailed Expaliner

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com