വെക്കേഷന് കുട്ടികൾക്ക് വായിക്കാൻ എന്തെങ്കിലും പുസ്തകം വേണോയെന്നു ചോദിച്ചാൽ അവരിൽ പലരും ഇപ്പോൾ പറയും– നാറൂറ്റോ മതി, അല്ലേൽ ഒരു ഡ്രാഗൺ ബോൾ! ‘എന്തോന്നിത്’ എന്ന് അന്തംവിട്ടു തിരിച്ചു ചോദിക്കും മുൻപ് ഇതൊന്നു വായിക്കുക. അറിയാം ആരാണ് നാറൂറ്റോയെന്നും എന്താണീ ജാപ്പനീസ് മാംഗയെന്നും!
എങ്ങനെയാണ് മാംഗ ജപ്പാനിലും ഇപ്പോൾ കൊച്ചു കേരളത്തിലും കുട്ടികൾക്കിടയിൽ ട്രെൻഡായത്? ഈ മാംഗയും അനിമെയും ഒന്നാണോ? അറിയേണ്ടതെല്ലാം ഇതാ...
ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിൽ, ഓഡൈബ ഐറ്റാഷ ഹെവൻ ഉത്സവത്തിന്റെ (ഐറ്റാഷ ടെങ്കോകു) ഭാഗമായി, മാംഗ, അനിമെ ചിത്രങ്ങളും കഥാപാത്രങ്ങളും കൊണ്ട് അലങ്കരിച്ച ‘ഐറ്റാഷ’ കാറിനു സമീപംനിന്നു ഫോട്ടോയ്ക്കു പോസ് ചെയ്യുന്നവർ. (Photo by Richard A. Brooks / AFP)
Mail This Article
×
ലോകത്തെ ലക്ഷക്കണക്കിനു ഹൃദയങ്ങളെ കീഴടക്കിയ കലാരൂപം, അതാണിന്ന് മാംഗ. കഥാപുസ്തകങ്ങളിൽനിന്ന് അനിമെ ചലച്ചിത്രങ്ങളായി മാറിയതോടെ വമ്പൻ ഹിറ്റ്. എന്താണു മാംഗ? ചിത്രങ്ങളും വാക്കുകളും ചേർന്ന കഥാപുസ്തകങ്ങൾ. ജപ്പാനിൽ ഉദ്ഭവിച്ച ഈ സാഹിത്യശാഖയിൽ ചിത്രങ്ങൾക്കും വാക്കുകൾക്കും ഒരുപോലെയാണു പ്രാധാന്യം. വിചിത്രമായത് അല്ലെങ്കിൽ അപ്രതീക്ഷിതം എന്ന് അർഥമാക്കുന്ന ‘മാൻ’, ചിത്രങ്ങൾ എന്ന് അർഥമാക്കുന്ന ‘ഗാ’ എന്നീ വാക്കുകള്‍ ചേർന്നാണ് ‘മാംഗ’ എന്ന പദമുണ്ടായത്. കോമിക്സ്, ഗ്രാഫിക് നോവല്‍ വിഭാഗത്തിൽ പെടുന്ന കഥകളാണ് സാധാരണമെങ്കിലും വിഷയവൈവിധ്യം കൊണ്ടു ശ്രദ്ധേയം.
ആക്‌ഷൻ, ഹൊറർ, സയൻസ് ഫിക്‌ഷൻ, ഫാന്റസി, റൊമാൻസ്, കോമഡി, ഡിറ്റക്ടീവ്, ചരിത്രം, സസ്‌പെൻസ്, ഇറോട്ടിക് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള കൃതികളാണു പ്രത്യേകത. ജപ്പാനിൽ എല്ലാ പ്രായത്തിലുള്ളവരും മാംഗ വായിക്കും. പലതും മറ്റു ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെടുന്നു. രൂപം കൊണ്ട് കുട്ടികള്‍ക്കുള്ള പുസ്തകമെന്നു തെറ്റിദ്ധരിക്കപ്പെടുന്നതു കൊണ്ടാകാം, പലപ്പോഴും മാംഗയെ പ്രണയവും കോമഡിയും നിറഞ്ഞ കോമിക്സുകളായാണു പലരും കരുതുന്നത്. എന്നാൽ അതാണോ യാഥാർഥ്യം?
English Summary:
From Japan to the World: Discover the captivating world of Manga, the popular Japanese art form blending images and words. From its origins to its diverse range of subjects, learn what makes manga unique and why it's a global phenomenon.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.