ADVERTISEMENT

ദുബായ് ∙ ഭാവിയെക്കുറിച്ചുള്ള പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും നിലവാരം വിലയിരുത്തുന്ന ആദ്യ കേന്ദ്രം ദുബായിൽ പ്രവർത്തനം തുടങ്ങി. ദുബായ് ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ആണ് ഫോർസൈറ്റ് സ്റ്റഡികളുടെ നിലവാരമൂല്യനിർണയ കേന്ദ്രം എന്ന പേരിൽ ഇത് ആരംഭിച്ചത്.

വരുംകാല വെല്ലുവിളികളെയും സാധ്യതകളെയും മുൻകൂട്ടി കണ്ട് കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്ന ദുബായിയുടെ ദീർഘവീക്ഷണത്തിന്റെ ഭാഗമായാണ് ഈ കേന്ദ്രം സ്ഥാപിച്ചിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. ഭാവി പഠനങ്ങളുടെ പുരോഗതിയും കൃത്യതയും വിലയിരുത്തുന്നതിന് ശാസ്ത്രീയമായി രൂപകൽപ്പന ചെയ്ത നൂതനമായ മൂല്യനിർണയ മാതൃക ഈ കേന്ദ്രം ഉപയോഗിക്കും.

ജി ഡി ആർ എഫ് എ ദുബായ് പുറത്തിറക്കിയ ബ്രോഷർ
ജി ഡി ആർ എഫ് എ ദുബായ് പുറത്തിറക്കിയ ബ്രോഷർ

ആഗോളതലത്തിലുള്ള പ്രവണതകളുമായി ബന്ധപ്പെട്ട പഠനങ്ങളുടെ ഫലങ്ങൾ, വരുംകാലത്തേക്കുള്ള പദ്ധതികളുടെ വ്യക്തത, നിർദ്ദേശിക്കുന്ന പരിഹാരങ്ങളുടെ ദീർഘകാലത്തിലുള്ള സ്ഥിരത എന്നിവയെല്ലാം കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ പ്രധാനമായും പരിഗണിക്കും.

English Summary:

The Dubai General Directorate of Identity and Foreigners Affairs (GDRFA) launched the Foresight Studies Quality Assessment Center.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com