വോട്ട് ചെയ്യാൻ പൗരത്വം നിർബണ്ഡം; 'സേവ് ആക്ട്' യുഎസ് ഹൗസ് പാസാക്കി

Mail This Article
വാഷിങ്ടൻ ഡിസി ∙ ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ടവകാശത്തിന് റജിസ്റ്റർ ചെയ്യുമ്പോൾ യുഎസ് പൗരത്വത്തിന്റെ തെളിവ് ആവശ്യപ്പെടുന്ന 'സേവ് ആക്ട്' യുഎസ് ഹൗസ് പാസാക്കി. ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യുന്നതിന് റജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ഒരു വ്യക്തിയുടെ യുഎസ് പൗരത്വത്തിന്റെ രേഖകൾ സംസ്ഥാനങ്ങൾക്ക് നിർബന്ധമാക്കുന്നതിനും സംസ്ഥാനങ്ങൾ പൗരന്മാരല്ലാത്തവരെ അവരുടെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും സേവ് ആക്ട് 1993ലെ ദേശീയ വോട്ടർ റജിസ്ട്രേഷൻ നിയമം (NVRA) ഭേദഗതി ചെയ്യും.
220 പേർ അനുകൂലമായി വോട്ട് ചെയ്തപ്പോൾ എതിർത്ത് വോട്ട് ചെയ്തത് 208 പേരാണ്. ഒരു ഡെമോക്രാറ്റ് അംഗം ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ഹാജരായില്ല.
ഫെഡറൽ, സംസ്ഥാന, മിക്ക തദ്ദേശ തിരഞ്ഞെടുപ്പുകളിലും വോട്ടു ചെയ്യുന്നതിൽ നിന്ന് പൗരന്മാരല്ലാത്തവരെ വിലക്കിയിട്ടുണ്ടെങ്കിലും, കലിഫോർണിയ, മേരിലാൻഡ്, വെർമോണ്ട്, വാഷിങ്ടൻ ഡിസി എന്നിവിടങ്ങളിലെ മുനിസിപ്പാലിറ്റികൾ പൗരന്മാരല്ലാത്തവരെ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ അനുവദിക്കുന്നുണ്ട്.