സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശിക്കും

Mail This Article
മസ്‌കത്ത് ∙ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് നാളെ നെതര്‍ലന്‍ഡ്‌സിലേക്ക് തിരിക്കും. ഏപ്രില്‍ 14 മുതല്‍ 16 വരെ നീണ്ടുനില്‍കുന്ന സന്ദര്‍ശന വേളയില്‍ നെതര്‍ലന്‍ഡ്‌സ് രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിഖ് അല്‍ സയീദ്, ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയീദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, റോയല്‍ ഓഫിസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, പ്രൈവറ്റ് ഓഫിസ് മേധാവി ഡോ. ഹമദ് ബിന്‍ സയീദ് അല്‍ ഔഫി, വിദ്യാഭ്യാസ മന്ത്രി ഡോ. മദീഹ ബിന്‍ത് അഹമദ് അല്‍ ശൈബാനി, ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ അബ്ദുസ്സലാം ബിന്‍ മുഹമ്മദ് അല്‍ മുര്‍ഷിദി, ഊര്‍ജ, ധാതു വകുപ്പ് മന്ത്രി എന്‍ജിനീയര്‍ സലിം ബിന്‍ നാസിര്‍ അല്‍ ഔഫി, നെതര്‍ലാന്‍ഡ്‌സിലെ ഒമാന്‍ അംബാസഡര്‍ ഡോ. അബ്ദുല്ല ബിന്‍ സാലിം അല്‍ ഹര്‍ത്തി എന്നിവരടങ്ങുന്ന ഉന്നത ഉദ്യോഗസ്ഥ സംഘം സന്ദര്‍ശന വേളയില്‍ സുല്‍ത്താനെ അനുഗമിക്കും.