കേരളത്തിൽ എംഡിഎംഎ കടത്തുന്നവരിൽ സ്ത്രീകളുമുണ്ട്. വസ്ത്രത്തിനുള്ളിൽ കടത്തുന്ന രാസലഹരി പിടിക്കാൻ പലപ്പോഴും സാധിക്കാറുമില്ല.
എന്തുകൊണ്ടാണ് ചെക് പോസ്റ്റിൽ സ്ത്രീ യാത്രക്കാരുടെ ദേഹ പരിശോധന നടത്താൻ ആവശ്യത്തിനു വനിത ഉദ്യോഗസ്ഥരെ നിയമിക്കാത്തത്?
മണി ചെയിൻ പോലെ കേരളത്തിൽ പടരുന്ന എംഡിഎംഎയുടെ വളർച്ചയെ കുറിച്ചും, ഇതിൽ കണ്ണികളാകുന്ന യുവതീ യുവാക്കളെ കുറിച്ചും വായിക്കാം; ഉദ്യോഗസ്ഥർ നൽകുന്ന ഞെട്ടിക്കുന്ന വിവരങ്ങളിലൂടെ...
ലഹരി സംബന്ധിച്ചു പരിശോധന നടത്തിയപ്പോൾ ബെംഗളൂരുവിൽനിന്ന് എത്തിയ ഒരു യുവതി പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ (Representative image by deepart386/istockphoto)
Mail This Article
×
‘കഞ്ചാവോ മദ്യമോ ആണെങ്കിൽ പിടിക്കാൻ എളുപ്പമാണ്, പക്ഷേ എംഡിഎംഎ, മെത്താംഫെറ്റമിൻ പോലുള്ള രാസലഹരി വസ്തുക്കൾ കണ്ടെത്തുക വലിയ ബുദ്ധിമുട്ടാണ്’. മുത്തങ്ങ ചെക്പോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം പറയുന്നത്. ബെംഗളൂരുവിൽനിന്നു മലബാറിലേക്ക് എത്തുന്ന രാസലഹരിയിൽ ഭൂരിഭാഗവും വയനാട് വഴിയാണ്. വെളുത്ത പൊടി രൂപത്തിലുള്ള എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയവ കണ്ടെത്താൻ സാങ്കേതിക വിദ്യയൊന്നുമില്ല. ഭൂരിഭാഗം എംഡിഎംഎ കേസുകളും പിടിക്കപ്പെട്ടതു സംശയത്തിന്റെ ബലത്തിൽ പരിശോധന നടത്തിയപ്പോഴാണ്.
ഇന്ന് എക്സൈസോ പൊലീസോ മാത്രം വിചാരിച്ചാൽ നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറത്തേക്കായി അവസ്ഥ. രാസലഹരി അനേകം ശാഖകളുള്ള വൻമരമായി പടർന്നു പന്തലിച്ചുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർതന്നെ സമ്മതിക്കുന്നു. വയനാട്ടിൽ 2023ൽ പിടിച്ചെടുത്തതിന്റെ നാലിരട്ടി എംഡിഎംഎയാണ് പൊലീസും എക്സൈസും 2024ൽ പിടികൂടിയത്. 2023ൽ ആകെ പിടികൂടിയ അത്രയും രാസലഹരി 2025 മാർച്ച് വരെയുള്ള സമയത്ത് പിടിച്ചെടുത്തു. അതെ, ഞെട്ടിക്കുന്ന തരത്തിലാണ് രാസലഹരിയുടെ വളർച്ച. എന്തുകൊണ്ടാണ് കേരളത്തിൽ രാസലഹരിക്ക് ഇത്രയധികം ആവശ്യക്കാരുണ്ടായി? ഈ ചോദ്യത്തിനു എക്സൈസിന് കൃത്യമായ ഉത്തരമുണ്ട്.
English Summary:
Women often used to smuggle drugs in dress MDMA seizures in Kerala are rapidly increasing
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.