രാജകുടുംബത്തിലെ കൂട്ടക്കൊല, മാവോയിസ്റ്റ് ഗറില്ലാ പോരാട്ടങ്ങൾ, രാഷ്ട്രീയ പ്രക്ഷോഭങ്ങൾ എല്ലാം കണ്ട നേപ്പാളിൽ വീണ്ടും മുദ്രാവാക്യങ്ങളുയരുകയാണ്. 17 വര്‍ഷം മുൻപ് പുറത്താക്കപ്പെട്ട രാജഭരണം തിരികെ വേണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ജനങ്ങള്‍ രംഗത്തിറങ്ങിയിരിക്കുന്നു. 2025 മാര്‍ച്ച് 28ന് നടന്ന പ്രക്ഷോഭത്തില്‍ മൂന്നുപേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും ഒട്ടേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
നേപ്പാളിൽ രാജവാഴ്ച തിരികെ വരുമോ? എന്തുകൊണ്ടാണ് ജനങ്ങൾ രാജാവിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നത് ? ജനാധിപത്യ സർക്കാരുകൾക്ക് അവരെ തൃപ്തിപ്പെടുത്താൻ കഴിയാത്തത് എന്തുകൊണ്ടായിരിക്കും? ശ്രീലങ്കയും ബംഗ്ലദേശും പോലെ വീണ്ടും ഇന്ത്യയുടെ ഒരു അയൽ രാജ്യം അശാന്തിയിലേക്കു പോവുകയാണോ?
മാർച്ച് 9ന് കഠ്മണ്ഡുവിലെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ നേപ്പാളിലെ അവസാന രാജാവ് ജ്ഞാനേന്ദ്ര തനിക്ക് പിന്തുണ അറിയിച്ചെത്തിയവരെ അഭിവാദ്യം ചെയ്യുന്നു (Photo by PRAKASH MATHEMA / AFP)
Mail This Article
×
‘സർ പഞ്ച് സർക്കാർ മഹാരാജാധിരാജാ കോ സദാ രഹോസ് ഉന്നതി’ (നമ്മുടെ ശ്രേഷ്ഠനായ ഭരണാധികാരി, സർ പഞ്ച് സർക്കാർ മഹാരാജ നീണാൾ വാഴട്ടെ) രാജാവിന് ദീർഘായുസ്സ് നേരുന്ന ഈ ദേശീയഗാനത്തിൽനിന്ന് ‘ ജനങ്ങൾ, ഭാഷകൾ, മതങ്ങൾ, അവിശ്വസനീയമായ സംസ്കാരങ്ങൾ... നമ്മുടെ പുരോഗമന രാഷ്ട്രമേ, നേപ്പാളേ, നിനക്ക് വിജയം’ എന്ന ബഹുസ്വരതയെ ആശ്ലേഷിക്കുന്ന ദേശഗീതത്തിലേക്ക്, ജനാധിപത്യത്തിലേക്ക് നേപ്പാൾ വഴിമാറിയിട്ട് 17 വർഷമേ ആകുന്നുള്ളൂ. എന്നാൽ പതിറ്റാണ്ടോളം നീണ്ട പോരാട്ടത്തിനൊടുവിൽ പുറത്താക്കിയ രാജവാഴ്ച തിരികെ വേണമെന്നാവശ്യപ്പെട്ട് കഠ്മണ്ഡുവിൽ വീണ്ടും മുദ്രാവാക്യങ്ങളുയരുകയാണ്. ‘രാജാ ആവൂ ദേശ് ബചാവൂ’ (രാജാവ് തിരികെ വരൂ...രാജ്യത്തെ രക്ഷിക്കൂ) എന്ന് ഒരു വിഭാഗം ജനങ്ങൾ ഉറക്കെ വിളിക്കുന്നു. ഈ ആവശ്യമുന്നയിച്ച് നടന്ന പ്രക്ഷോഭത്തിൽ മൂന്നുപേർക്ക് ജീവൻ നഷ്ടമാകുകയും ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് രാജവാഴ്ച അനുകൂലികൾ.
രണ്ടര നൂറ്റാണ്ടിലേറെയുള്ള രാജഭരണത്തില്‍ അടിച്ചമര്‍ത്തലിന്റെയും അസ്വാതന്ത്ര്യത്തിന്റെയും രുചി ആവോളമറിഞ്ഞ നേപ്പാള്‍ വീണ്ടും രാജഭരണം ആവശ്യപ്പെടുന്നത് എന്തിനാണ്? ആരെല്ലാമാണ് ഈ ആവശ്യവുമായി മുൻപന്തിയിലുള്ളത്? പഴയകാലത്തേക്കുള്ള തിരിച്ചുപോക്ക് ഇനി സാധ്യമാണോ? നേപ്പാളില്‍ ജനാധിപത്യത്തിന്റെ പരാജയത്തിനു കാരണങ്ങളെന്താണ്? നേപ്പാളിന്റെ രാഷ്ട്രീയ ചരിത്രത്തിലൂടെ സഞ്ചരിച്ച് വിശദമായി പരിശോധിക്കാം.
English Summary:
The Failure of Politicians: Why Nepal Yearns for a King?, Kathmandu's Streets Echo with Calls for a Hindu Kingdom.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.