ADVERTISEMENT

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ സെൻസർ നടപടികൾ പൂർത്തിയായി. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് സെൻ‌സർ ബോർ‌ഡ് നൽകിയിരിക്കുന്നത്. അൽപം മുമ്പാണ് സെൻസർ‌ ബോർഡ് അംഗങ്ങൾക്കായുള്ള ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടന്നത്. വിഷു റിലീസായി എത്തുന്ന ചിത്രം ഏപ്രിൽ 10ന് ആണ് തീയേറ്ററുകളിലെത്തുന്നത്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ടൊവിനോ തോമസ് പ്രൊഡക്‌ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്‌ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടൊവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചു, മികച്ച പ്രതികരണമാണ് അഡ്വാൻസ് ബുക്കിങ്ങിന് ലഭിക്കുന്നത്.  രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫിനെ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ ഗെറ്റ് അപ്പിൽ ബേസിൽ ജോസഫ് എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും ഏറെ ശ്രദ്ധേയമായിരുന്നു. ബേസിൽ ജോസഫിന്റെ ട്രേഡ് മാർക്ക് കോമഡി ഘടകങ്ങൾ അടങ്ങിയ സിനിമ തന്നെയാകും മരണമാസ് എന്ന സൂചനയോടെയാണ് സസ്പെൻസും ആക്ഷനും അടങ്ങിയ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറക്കിയത്. ചിത്രത്തിന്റെ ട്രെയിലറും പ്രോമോ സോങ് ആയി എത്തിയ ഫ്ലിപ് സോങ്ങും വൻ ട്രെൻഡിങ് ആണ് ഇപ്പോഴും. അതിനിടയിലാണ് ചിത്രത്തിലെ ഏറ്റവും പുതിയ ‘ചില്ല് നീ’ എന്ന ഗാനമിപ്പോൾ യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്.വിനായക് ശശി കുമാറിന്റെ വരികൾക്ക് ജേ കെ യാണ് കമ്പോസ് നൽകിയിരിക്കുന്നത്.

ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് - ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

English Summary:

The censoring process for the movie 'Maranamass', starring Basil Joseph in the lead role, is complete.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com