ADVERTISEMENT

തൃശൂർ∙ കുന്നംകുളം പെരുമ്പിലാവിൽ ചരക്ക് ലോറിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം. പെരുമ്പിലാവ് കോട്ടപ്പുറത്ത് വിജുവിന്റെ മകൻ ഗൗതം (17) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന പതിനേഴുകാരൻ ഗുരുതര പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 

കോഴിക്കോട് റോഡിലെ പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം. വിദ്യാർഥികൾ ബൈക്കിൽ പെട്രോൾ അടിക്കാനായി പമ്പിലേക്ക് തിരിക്കുന്നതിനിടെ  ലോറിയുടെ പിൻഭാഗം ബൈക്കിൽ തട്ടുകയായിരുന്നു. ഇടിച്ച ലോറി നിർത്താതെ പോയി. ഇരുവരും റോഡിൽ തലയിടിച്ചാണ് വീണത്. ഉടൻ തന്നെ നാട്ടുകാർ എത്തി പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗൗതമിനെ രക്ഷിക്കാനായില്ല. 

അപകടത്തിൽ ഗുരുതര പരുക്കേറ്റ പെരുമ്പിലാവ് സ്വദേശിയായ പതിനേഴുകാരനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൗതമിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം വീട്ടിലെത്തിച്ച് സംസ്കരിക്കും. ചങ്ങരംകുളം കോക്കൂർ സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയാണ് മരിച്ച ഗൗതം. മാതാവ് രജില, സഹോദരങ്ങൾ വൈക, ഭഗത്.

അപകടം നടന്ന് ഒരു മണിക്കൂറിനകം മറ്റൊരു അപകടവും മേഖലയിൽ ഉണ്ടായി. രാത്രി ഒന്നരയോടെ പമ്പിനു മുന്നിൽ നിർത്തിയിട്ടിരിക്കുന്ന മറ്റൊരു ലോറിയിൽ കോഴിക്കോട് ഭാഗത്തുനിന്നു വന്ന മിനിലോറി ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ ആളപായമില്ല. മിനിലോറിയുടെ മുൻവശം തകർന്നിട്ടുണ്ട്. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പമ്പിനു സമീപത്ത് മാസങ്ങളായി പാർക്കു ചെയ്തിരുന്ന ലോറി പമ്പിൽനിന്ന് ഇറങ്ങുന്ന വാഹനങ്ങൾക്ക് കാഴ്ച മറക്കുന്നതായും ഇതാണ് അപകടങ്ങൾക്കു കാരണമെന്നും നാട്ടുകാർ ആരോപിച്ചു.

English Summary:

Thrissur student death: A 17-year-old student, Gautam Viju, died in a tragic lorry accident in Kunnamkulam, Kerala. Another student was critically injured in the hit and run incident near a petrol pump on Kozhikode road.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com