പയറിലെ മുഞ്ഞ, പുഴു ശല്യം മാറ്റാൻ 5 മില്ലി ‘നൻമ’ മതി

Mail This Article
പലരെയും വല്ലാതെ അലട്ടുന്ന ഒരു പ്രശ്നമാണ് പയറിലെ മുഞ്ഞ. പയറിൽ സർവസാധാരണമായി പ്രത്യക്ഷപ്പെടുന്നത് കറുത്ത ചെറിയ മുഞ്ഞയാണ്. ഒരു മരുന്നും ഇല്ലാതെ ഇതിനെ അനായാസം കളയാം എന്നുള്ളതാണ് കൗതുകകരമായ വസ്തുത. ഒരു പഴയ പെയിന്റ് ബ്രഷോ ഹാൻഡ് സ്‌പെയറോ ഉണ്ടെങ്കിൽ ഒരു മിനിട്ടു കൊണ്ട് കാര്യം സാധിക്കാം. എന്നാൽ, ഇത് ഒന്നു രണ്ടു ദിവസം തുടർച്ചയായി സമയമെടുത്ത് ചെയ്യേണ്ടതാണ്. സമയക്കുറവുള്ളവർക്ക് ജൈവമാർഗങ്ങൾ സ്വീകരിക്കാം.
വേപ്പധിഷ്ഠിത കീടനാശിനിയായ നൻമ 5 മില്ലി ലീറ്റർ ഒരു ലീറ്റർ വെള്ളത്തിൽ കലക്കി തളിക്കാം. ലെക്കാനിസീലിയം എന്ന മിത്ര കുമിൾ 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കിയും തളിക്കാം. ചെടികൾ സ്ഥിരമായി നിരീക്ഷിച്ച് കീടബാധയുടെ തുടക്കത്തിൽ തന്നെ ജൈവമാർഗങ്ങൾ സ്വീകരിക്കുകയാണ് ഉത്തമം. മുഞ്ഞബാധ രൂക്ഷമാണെങ്കിൽ മാത്രം തയോമെത്തൊക്സാം 2 ഗ്രാം 10 ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ തയാറാക്കി തളിക്കാം.
കടപ്പാട്: ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം, കായംകുളം