വിളവെടുപ്പിനു ശേഷം മണ്ണിന് വെയിൽ; വള്ളികൾ ഈ മാസംതന്നെ നടണം: കുരുമുളക് തോട്ടത്തിൽ ചെയ്യേണ്ടത്

Mail This Article
×
കുരുമുളകിന്റെ വിളവെടുപ്പ് പൂർത്തിയായാലുടൻ താങ്ങുമരത്തിന്റെ ശിഖരങ്ങളിറക്കി മണ്ണില്‍ വെയിൽ ലഭ്യമാക്കുക. വേനലിന്റെ ആരംഭത്തിൽത്തന്നെ കമ്പ് ഇറക്കി മണ്ണിൽ നല്ലതുപോലെ സൂര്യപ്രകാശം വീഴ്ത്തുന്ന തോട്ടങ്ങളിൽ കീട, രോഗബാധയുടെ തീവ്രത കുറയും.
2 വർഷത്തിൽ താഴെ പ്രായമുള്ള തൈകൾക്ക് ഫെബ്രുവരി ആദ്യവാരം തണൽ നൽകണം. കൂടത്തൈകൾക്കായി വള്ളികൾ നടുന്നത് ഈ മാസം അവസാനത്തോടെ പൂർത്തിയാക്കുക. ഈ മാസത്തിനുശേഷം നടുന്ന വള്ളികളിൽ വേരുവളർച്ച വളരെ കുറവാകുമെന്നാണ് നഴ്സറിക്കാരുടെ അനുഭവം. മാർച്ചിൽ നട്ട വള്ളികളിലാണ് നഴ്സറിയിൽ ഏറ്റവും പെട്ടെന്ന് രോഗബാധയെന്നും കാണുന്നു.
English Summary:
Black pepper cultivation thrives with proper sunlight management. Removing supporting branches after harvest and providing shade to young saplings improves yield and reduces pest and disease issues.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.