നന്നായി ഉണ്ണിമാങ്ങ പിടിച്ചു, നനച്ചു കൊടുക്കുന്നുണ്ട് എന്നിട്ടും ഉണ്ണിമാങ്ങ പൊഴിച്ചിൽ കൂടുതലാണെന്ന പ്രശ്നം പല മാവുടമകളിൽനിന്നും ഉയർന്നുവരുന്നുണ്ട്. ഈ പ്രശ്നത്തിന്റെ തീവ്രത കുറയ്ക്കുന്നതിനുള്ള ശുപാർശകൾ ചുവടെ ചേർക്കുന്നു.
1. മാവിന്റെ ചുവട്ടിൽനിന്ന് മാറി ശിഖരങ്ങൾ നിൽക്കുന്നതിന്റെ (Canopy) പകുതി ദൂരം മുതൽ പുറത്തേക്കു വേണം ജലസേചനം നടത്താൻ. അതായത് ചുവട്ടിലല്ല വെള്ളം ഒഴിക്കേണ്ടത്.
2. NAA (Naphthyl Acetic Acid) 30 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ അല്ലെങ്കിൽ ഇതിന്റെ വാണിജ്യ രൂപത്തിലുള്ള സംയുക്തമായ Planofix പോലുള്ളവ 2 ml/10 ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് സ്പ്രേ ചെയ്യുന്നതു വഴി സാധിക്കും. ഈ ഡോസ് ഒരിക്കലും കൂടരുത്. ഡോസ് കൂടിയാൽ മരം നശിക്കുന്നതിനു കാരണമാകും.
English Summary:
Reduce Mango Fruit Drop: Proper watering and NAA application are crucial for preventing excessive mango fruit drop. Avoid watering directly at the base of the tree and use a diluted NAA solution for best results.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.