കുരുമുളകിന് ഹോളി കുതിപ്പ്; വെളിച്ചെണ്ണയും മുന്നോട്ട്, അനങ്ങാതെ റബർ, നോക്കാം ഇന്നത്തെ അങ്ങാടി വില

Mail This Article
മികച്ച ഡിമാൻഡിന്റെ കരുത്തിൽ കുരുമുളക് വില മുന്നോട്ട്. കൊച്ചി വിപണിയിൽ അൺഗാർബിൾഡിന് 400 രൂപ കൂടി ഉയർന്നു. ഉത്തരേന്ത്യ ഹോളി ആഘോഷത്തിലേക്ക് ചുവടുവയ്ക്കാനുള്ള ഒരുക്കത്തിലായത് ഡിമാൻഡ് കൂട്ടുന്നുണ്ട്. വെളിച്ചെണ്ണ വിലയും കൂടി; 200 രൂപ ഉയർന്നു.

റബർവില അനങ്ങാതെ നിൽക്കുന്നു. രാജ്യാന്തര വിലയിലും മാറ്റമില്ല. ഉത്സവകാലം ഏലത്തിനും നല്ലകാലമാണെങ്കിലും വിലയിൽ ഉണർവില്ല. കട്ടപ്പന മാർക്കറ്റിൽ കൊക്കോ വിലയും താഴേക്കാണ്.

കൽപറ്റ വിപണിയിൽ കാപ്പിക്കു വില താഴ്ന്നു. ഇഞ്ചി വില മാറിയില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business