ADVERTISEMENT

വെളിച്ചെണ്ണ (coconut oil), കുരുമുളക് (black pepper) വിലകൾ കുതിച്ചു മുന്നേറുന്നു. കൊച്ചി വിപണിയിൽ വെളിച്ചെണ്ണവില കഴിഞ്ഞ വ്യാപാരാന്ത്യത്തെ അപേക്ഷിച്ച് ഉയർന്നത് ക്വിന്റലിന് 600 രൂപ. മികച്ച ഡിമാൻഡുണ്ടെന്നതും അതേസമയം, കൊപ്രാ ക്ഷാമം നിലനിൽക്കുന്നതും വിലക്കുതിപ്പിന് വഴിയൊരുക്കി.

Image Credit: Thasneem/shutterstock
Image Credit: Thasneem/shutterstock

കൊച്ചിയിൽ കുരുമുളക് അൺഗാർബിൾഡ് വിലയും തകർപ്പൻ കുതിപ്പിലാണ്. രാജ്യാന്തരതലത്തിലെ കുരുമുളക് ക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് വിലയുടെ തേരോട്ടം. കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് വില 900 രൂപ ഉയർന്നു. കൽപറ്റ വിപണിയിൽ കാപ്പിക്കുരുവിനും 500 രൂപയുടെ വിലവർധനയുണ്ടായി. ഇഞ്ചിക്ക് മാറ്റമില്ല.

രാജ്യാന്തര റബർ (rubber price) വിപണി വ്യാപാരയുദ്ധപ്പേടിയിൽ ഉലയുകയാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കമിട്ട ഉയർന്ന ചുങ്കംചുമത്തൽ നടപടികൾ കയറ്റുമതിയെ ബാധിക്കുമെന്ന പേടി റബർ മേഖലയെ വലയ്ക്കുന്നു. ബാങ്കോക്ക് വിപണിയിൽ ആർഎസ്എസ്-4ന് കിലോയ്ക്ക് കുറഞ്ഞത് 3 രൂപ.

Image : Shutterstock/JERIL AUGUSTY
Image : Shutterstock/JERIL AUGUSTY

കേരളത്തിൽ പക്ഷേ, റബർ വില കൂടി. വിപണിയിൽ സ്റ്റോക്ക് എത്തുന്നത് കുറഞ്ഞതാണ് വില കൂടാൻ വഴിയൊരുക്കിയത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം (Kerala Commodity Prices) താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala Commodity Price: Coconut oil and black pepper prices surge; rubber market jittery due to trade war fears

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com