വെളിച്ചെണ്ണവില പുത്തൻ നാഴികക്കല്ലിലേക്ക്; നിശ്ചലമായി റബറും കുരുമുളകും, ഇന്നത്തെ അങ്ങാടിവില ഇങ്ങനെ

Mail This Article
കൊപ്രാ കിട്ടാനേയില്ല! പ്രതിസന്ധിയിലായി വെളിച്ചെണ്ണ മില്ലുകൾ. ഫലമോ, വെളിച്ചെണ്ണവില ഓരോ ദിവസവും റെക്കോർഡ് തകർത്ത് കുതിക്കുന്നു. നാളികേര ഉൽപാദനം കുറഞ്ഞതാണ് തിരിച്ചടി.

വിപണിയിൽ സ്റ്റോക്ക് എത്തുന്നതു കുറഞ്ഞതിനൊപ്പം വൻ ഡിമാൻഡ് ഉണ്ടെന്നതുമാണ് വെളിച്ചെണ്ണവിലയിൽ മുന്നേറ്റം സൃഷ്ടിക്കുന്നത്. കൊച്ചി വിപണിയിൽ ക്വിന്റലിന് 300 രൂപ കൂടി വർധിച്ച് വില പുത്തനുയരത്തിലെത്തി. ഇനി 26,000 രൂപയെന്ന നാഴികക്കല്ല് പിന്നിടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കുരുമുളക്, റബർവിലകളിൽ മാറ്റമില്ല. റബർ ടാപ്പിങ് ഇനിയും ഉഷാറായിട്ടില്ലെങ്കിലും ആഭ്യന്തരവിലയിൽ തുടർ വർധനയുണ്ടായില്ല. അതേസമയം, താരിഫ് യുദ്ധം ഉൾപ്പെടെ ആഗോള സമ്പദ്‍രംഗം നേരിടുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ബാങ്കോക്കിൽ ആർഎസ്എസ്-4ന് വില താഴേക്കിറങ്ങി.

കൽപറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകൾ മാറ്റമില്ലാതെ തന്നെ നിൽക്കുന്നു. കട്ടപ്പന മാർക്കറ്റിൽ കൊക്കോ വില മാറിയില്ല. കൊക്കോ ഉണക്കയ്ക്ക് 25 രൂപ കൂടി കുറഞ്ഞു. അതേസമയം, വേനൽ കനത്തതോടെ ഏലയ്ക്ക ഉൽപാദനം വീണ്ടും വെല്ലുവിളിയുടെ ചൂടിലായി. വില വീണ്ടും നേട്ടത്തിന്റെ പാതയിലുമേറി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.