ADVERTISEMENT

രാജ്യാന്തര സ്വർണവില ചരിത്രത്തിലാദ്യമായി ഔൺസിന് 3,000 ഡോളർ മറികടന്നിട്ടും കേരളത്തിൽ ഇന്നു വില കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 8,220 രൂപയും 80 രൂപ താഴ്ന്ന് പവന് 65,760 രൂപയുമായി. ഇന്നലെ കുറിച്ച ഗ്രാമിന് 8,230 രൂപയും  പവന് 65,840 രൂപയുമാണ് സർവകാല റെക്കോർഡ്.

Image: Shutterstock/R Photography Background
Image: Shutterstock/R Photography Background

വെള്ളിവില ഗ്രാമിന് 110 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു. 18 കാരറ്റ് സ്വർണത്തിന് വില കുറഞ്ഞെങ്കിലും വ്യത്യസ്ത നിരക്കുകളാണുള്ളത്. ഗ്രാമിന് 5 രൂപ വീതം കുറഞ്ഞ് ചിലകടകളിൽ 6,780 രൂപയും മറ്റു കടകളിൽ 6,765 രൂപയും.

താഴ്ന്നിറങ്ങി രാജ്യാന്തരവില

രാജ്യാന്തര സ്വർണവില ഇന്നലെ ഇന്ത്യൻ സമയം രാത്രിയോടെ ആദ്യമായി ഔൺസിന് 3,000 ഡോളർ ഭേദിച്ചു. 3,004.34 ഡോളർ വരെയാണ് വില എത്തിയത്. ഇതോടെ, ഇന്നു കേരളത്തിൽ വില കുതിക്കുമെന്ന് കരുതിയിരുന്നു.

എന്നാൽ, രാജ്യാന്തരവിലയിലെ റെക്കോർഡ് മുതലെടുത്ത് നിക്ഷേപകർ വൻതോതിൽ ലാഭമെടുപ്പ് നടത്തിയതോടെ വില 2,979 ഡോളറിലേക്ക് താഴ്ന്നു. ഇതാണ് ഇന്ന് കേരളത്തിൽ വില കുറയാൻ സഹായിച്ചത്.

ഇനി വില എങ്ങോട്ട്?

ഇന്നു വില താഴ്ന്നെങ്കിലും സ്വർണവിലയുടെ തേരോട്ടം അവസാനിച്ചെന്ന് കരുതാനാവില്ലെന്ന് നിരീക്ഷകർ പറയുന്നു. യുഎസ് പ്രസിഡന്റ് ട്രംപിന്റെ താരിഫ് നയങ്ങളും ഇതേ വിഷയത്തിൽ യുഎസ് നേരിടുന്ന തിരിച്ചടിയും സൃഷ്ടിക്കുന്ന ആഗോള വ്യാപാരയുദ്ധം, യുഎസ് സമ്പദ്‍വ്യവസ്ഥ അഭിമുഖീകരിക്കുന്ന സാമ്പത്തികമാന്ദ്യ ഭീതി എന്നിവ സ്വർണവിലയെ വരുംദിവസങ്ങളിൽ മുന്നോട്ടുനയിച്ചേക്കാമെന്നാണ് വിലയിരുത്തലുകൾ. വില വൈകാതെ 3,200 ഡോളറിലേക്ക് ഉയർന്നേക്കാമെന്നും നിരീക്ഷകർ പ്രവചിക്കുന്നു.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala Gold Price: Gold price fell in Kerala, silver remains unchanged

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com