ഒരു വർഷത്തിലെ 12 മാസത്തിൽ ഏഴു മാസം മാത്രമേ നിങ്ങൾക്ക് പ്രായമാവുകയുള്ളൂ, ബാക്കി അഞ്ചു മാസം നിങ്ങളുടെ ശരീരത്തിൽ പ്രായം ‘സ്വിച്ചിട്ടതു പോലെ’ നിൽക്കും. സയൻസ് ഫിക്ഷൻ കഥയല്ല. അതിനെയും വെല്ലുന്ന വിധം ബ്രയാൻ ജോൺസൻ എന്ന ശതകോടീശ്വരൻ സംരംഭകൻ തന്റെ ജീവിതത്തിൽ നടപ്പാക്കുന്ന പരീക്ഷണത്തെക്കുറിച്ചാണ് ഈ പറയുന്നത്.
എന്നെന്നും യൗവനത്തോടെ നിലനിൽക്കാൻ ‘പ്രോജക്ട് ബ്ലൂപ്രിന്റ്’ എന്ന അതീവ രഹസ്യമാർന്ന പദ്ധതി തയാറാക്കിയിരിക്കുന്നു ബ്രയാൻ. യഥാർഥത്തിൽ ബ്രയാന്റെ പ്രായം കുറഞ്ഞു വരികയാണോ? എന്താണ് ഈ പ്രോജക്ട് ബ്ലൂപ്രിന്റ്, എങ്ങനെയാണിത് നടപ്പാക്കുന്നത്?
അമേരിക്കൻ ശതകോടീശ്വരൻ ബ്രയാൻ ജോൺസൻ (Image Credit: Instagram/bryanjohnson)
Mail This Article
×
അമേരിക്കൻ ശതകോടീശ്വരൻ ബ്രയാൻ ജോൺസന് ഏവരെയും അതിശയിപ്പിക്കുന്ന ഒരു സ്വപ്നമുണ്ട് - മരണമില്ലാത്ത ജീവിതം. മരണം തൊടാൻ പോലും മടിക്കും വിധം എന്നെന്നും യൗവനത്തോടെ ജീവിച്ചിരിക്കാൻ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ബ്രയാൻ ചെലവഴിച്ചത് കോടിക്കണക്കിനു ഡോളറാണ്. ഇതിനു വേണ്ടി നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്– എഐ) സഹായത്തോടെ ഒരു പ്രത്യേക ജീവിതശൈലിതന്നെ അദ്ദേഹം രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. വൈദ്യശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും പിന്തുണയോടെയുള്ള തന്റെ ഈ സ്വപ്നത്തിലേക്ക് മറ്റുള്ളവരും വരണമെന്നാണ് ബ്രയാന്റെ ആഗ്രഹം.
ബ്രയാന്റെ ഒരു ദിവസം ആരംഭിക്കുന്നത് പുലർച്ചെ 4.30നാണ്. രാത്രി 8.30ന് ഉറങ്ങാൻ പോകും. ദിവസവും നൂറിലധികം സപ്ലിമെന്റുകളും മൂന്നു തവണ ‘വീഗൻ’ ഭക്ഷണവും കഴിക്കും. മീൽ 1, മീൽ 2, മീൽ 3 എന്നിങ്ങനെയാണ് വീഗൻ ഭക്ഷണത്തെ തരംതിരിച്ചിക്കുന്നത്. പാലും മുട്ടയും പോലും ഇതിലില്ല. അതിനിടെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കും. പതിവായി വ്യായാമം ചെയ്യും. പതിനായിരക്കണക്കിന് ബയോ മാർക്കറുകൾ, നൂറിലേറെ തരം ഗുളികകൾ, പ്രത്യേക തരം ഭക്ഷണക്രമം, അത്യാധുനിക ചികിത്സകൾ... ശരിക്കും ഒരു പരീക്ഷണശാലയാണിന്ന് ബ്രയാന്റെ ശരീരം. എങ്ങനെയാണ്, എന്തുകൊണ്ടാണ് ഇത്തരമൊരു ജീവിതശൈലിയിലേക്ക് ബ്രയാൻ മാറിയത്?
English Summary:
Bryan Johnson's Blueprint for Immortality: A Billionaire's Quest for Eternal Life, Anti-Aging Dream of Brian Johnson
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.