കുരുമുളകിന് തകർപ്പൻ മുന്നേറ്റം; റെക്കോർഡ് കൈവിടാതെ വെളിച്ചെണ്ണ, ഇന്നത്തെ അങ്ങാടി വിലനിലവാരം ഇങ്ങനെ

Mail This Article
മികച്ച ഡിമാൻഡിന്റെ കരുത്തിൽ കുരുമുളക് വിലയിൽ തകർപ്പൻ മുന്നേറ്റം. കൊച്ചി വിപണിയിൽ അൺ-ഗാർബിൾഡിന് 100 രൂപ കൂടി ഉയർന്നു. കൊപ്രാ വരവ് കുറഞ്ഞതിന്റെയും അതേസമയം വിപണിയിൽ ആവശ്യക്കാർ കൂടിയതിന്റെയും ബലത്തിൽ വെളിച്ചെണ്ണ വില റെക്കോർഡ് നിലവാരത്തിൽ തുടരുകയാണ്. പച്ചത്തേങ്ങ, കൊപ്രാ വിലകളും കുതിച്ചുയരുന്നു. സർവകാല റെക്കോർഡ് വിലയിലാണ് കൊപ്രായുടെയും വ്യാപാരം.

റബർ വില സ്ഥിരത പുലർത്തുന്നു. ബാങ്കോക്ക് വിപണിയിൽ വില അൽപം കുറഞ്ഞു. കൽപ്പറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകൾ മാറിയില്ല. കട്ടപ്പന മാർക്കറ്റിൽ കൊക്കോ വില വീണ്ടും താഴ്ന്നിറങ്ങി. കൊക്കോ ഉണക്ക 400 രൂപയ്ക്ക് താഴെയെത്തി. ഏലത്തിനു ആവശ്യക്കാർ ഏറെയാണെങ്കിലും വിലയിൽ അതു പ്രതിഫലിക്കുന്നില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business