വടകര ∙ കർഷകർക്ക് ആശ്വാസം പകർന്ന് പച്ചത്തേങ്ങയുടെ വില റെക്കോർഡിലെത്തി. ഇന്നലെ 50 രൂപ വർധിച്ച് ക്വിന്റലിന് 5850 രൂപയിലെത്തി. മാർച്ച് 15 ന് 5,700 രൂപയായതാണ് ഇപ്പോൾ 5,850ൽ എത്തിയത്. കഴിഞ്ഞ 7 വർഷത്തിനിടയിലെ ഉയർന്ന വിലയാണിത്. ഉൽപാദനത്തിലെ കുറവാണ് വിലയിലെ ഈ വർധനയ്ക്കു പ്രധാന കാരണം.
ഈ മാസം അവസാനത്തോടെ വിപണിയിൽ കൂടുതൽ ഉൽപന്നം എത്തുമെന്നാണ് പ്രതീക്ഷ. സീസണിന്റെ തുടക്കവും അപ്പോഴാണ്. വിപണിയിലെ വില കുത്തനെ ഉയർന്നതോടെ ഈ വർഷം ഇതുവരെ സർക്കാരിന്റെ കൊപ്ര സംഭരണം ആവശ്യമായി വന്നിട്ടില്ല. പച്ചത്തേങ്ങ വിലയ്ക്കൊപ്പം വെളിച്ചെണ്ണ വിലയും (Read Details) വിപണിയിൽ ഉയരുകയാണ്. ചില്ലറ വില ഇതിനോടകം ലീറ്ററിന് 300 രൂപയിലെത്തി.
Tender coconut prices hit a record high of ₹5850 per quintal in Vadakara, Kerala, due to decreased production. Farmers are relieved by the price increase, but consumers face higher costs for tender coconuts and coconut oil.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.