ADVERTISEMENT

കൊച്ചുമകന് സൂപ്പർകാർ ഏതാ വാങ്ങണ്ടത് എന്ന് പറഞ്ഞുകൊടുക്കുന്ന രണ്ട് അമ്മൂമ്മമാർ. സമൂഹമാധ്യമങ്ങൾ ഇപ്പോ തരംഗമാകുന്ന വിഡിയോ അതാണ്. പോര്‍ഷേ, ഫെറാറി, ലംബോര്‍ഗിനി, മക്‌ലാരന്‍ തുടങ്ങി സകല സൂപ്പര്‍ കാറുകളിൽ ഏതാണ് എടുക്കേണ്ടത് എന്ന് കൊച്ചുമകന് പറഞ്ഞുകൊടുക്കുന്ന ഈ അമ്മൂമ്മമാരെ കണ്ട അമ്പരപ്പിലാണ് സൈബർലോകം. ആനന്ദ് എന്ന ആളാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവച്ചത്. പോർഷെ നല്ല വണ്ടിയാ പക്ഷെ അത് എല്ലാരുടേയും കൈയ്യിലുണ്ടല്ലോ എന്ന് ഒരു അമ്മൂമ്മ പറയുമ്പോൾ. പോർഷ് നല്ല വണ്ടിയാ, അതിന്റെ ഡോറ് മോളിലേട്ട് പോകില്ലല്ലോ അതുകൊണ്ട് മോൻ മക്‌ലാരൻ എടുക്ക് എന്നാണ് രണ്ടാമത്തെ അമ്മൂമ്മ പറയുന്നത്.

കൊച്ചുമകന്‍‌ വന്ന് ഏത് വണ്ടിയെടുക്കണം എന്നു ചോദിക്കുമ്പോള്‍ കൃത്യമായി അത് പറഞ്ഞു കൊടുക്കുന്ന, എന്തുകൊണ്ട് ആ വണ്ടിയെടുക്കണം എന്നു കൂടി വ്യക്തമാക്കുന്ന ഇവരുടെ വിഡിയോ ദിവസങ്ങള്‍ കൊണ്ട് നേടിയെടുത്തത് ദശലക്ഷക്കണക്കിന് ആരാധകരെയാണ്. ഇതോടെ ദുബായിലെ മക്‌ലാരൻ 765 ജിടിയുടെ ഏറ്റവും പ്രായം കുറഞ്ഞ ഉടമയായി കൊച്ചുമകൻ മാറി.

മറ്റൊരു വിഡിയോയില്‍ പോര്‍ഷെ എടുക്കണോ അതോ ഫെറാറി എടുക്കണോ എന്ന കൊച്ചുമകന്‍റെ ചോദ്യത്തിന് രണ്ടും വേണ്ട ലംബോര്‍ഗിനി മതിയെന്ന് പറയുന്ന അമ്മൂമ്മയെ കാണാം. ലംബോർഗിനി ഉറുസിലും ഹുറാക്കാനിലും കയറുന്ന അമ്മൂമ്മമാരുടെ വിഡിയോയും ആനന്ദിന്റെ ഇൻസ്റ്റഗ്രാമിലുണ്ട്.

മക്‌ലാരൻ 720 എസിന്റെ ഹൈപെർഫോമൻസ് മോഡലാണ് 765 എൽടി. പ്രത്യേക പതിപ്പായി ഇറങ്ങിയ വാഹനത്തിന്റെ വളരെ കുറച്ചു മോഡലുകൾ മാത്രമേ ലോകത്തുള്ളൂ. ലോകത്തിലെ ഏറ്റവും മികച്ച സ്പോർട്സ് കാറുകളിൽ ഒന്നായ ജി ടി യ്ക്ക് കരുത്ത് പകരുന്നത് 4.0 ലീറ്റർ വി8 എൻജിനാണ്. 765 പിഎസ് കരുത്തും  ‌800 എൻ എം ടോർക്കും ഉൽപാദിപ്പിക്കുമിത്. ഏഴ് സ്പീഡ് ഡ്യൂവൽ ക്ലച്ച് ട്രാൻസ്മിഷനാണ് വാഹനത്തിന്റെ ഗീയർ ബോക്സ്. 327 കിലോമീറ്ററാണ് പരമാവധി വേഗമായി നിജപ്പെടുത്തിയിരിക്കുന്നത്. പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 2.8 സെക്കൻഡുകൾ മാത്രം മതി.

English Summary:

Two grandmothers become viral sensations for advising their grandson on buying a supercar! From McLaren to Lamborghini, their hilarious wisdom will leave you amazed. Watch them in action!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com