പാപ്പിനിശ്ശേരിയിൽ കഞ്ചാവുമായി രണ്ട് യുപി സ്വദേശികൾ പിടിയിൽ
Mail This Article
പാപ്പിനിശ്ശേരി (കണ്ണൂർ) ∙ ബസിൽ കടത്തുകയായിരുന്ന 5.5 കിലോഗ്രാം കഞ്ചാവുമായി 2 പേരെ പൊലീസ് പിടികൂടി. യുപി സ്വദേശികളായ സുഷിർകുമാർ ഗിരി (36),റാംരത്തൻ സാഹ്നി(40) എന്നിവരെ വളപട്ടണം പൊലീസ് അറസ്‌റ്റ് ചെയ്‌തു. പാപ്പിനിശ്ശേരി ചുങ്കത്തിന് സമീപം ഹാപ്പിനെസ് പാർക്കിന് അടുത്ത് വെളളിയാഴ്‌ച രാത്രി 9ന് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്.
തളിപ്പറമ്പിൽ നിന്നും തലശ്ശേരിയിലേക്ക് പോകുന്നതിനിടെയാണ് പൊലീസിന്റെ വലയിലാകുന്നത്. പ്രത്യേകം പാക്കറ്റുകളിലാക്കി സൂക്ഷിച്ച കഞ്ചാവാണ് ഇവരിൽ നിന്നു പിടിച്ചെടുത്തത്. വളപട്ടണം എസ്എച്ച്‌ഒ ബി.കാർത്തിക്, ഇൻസ്പെക്‌ടർ ടി.പി.സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്.