മൺചട്ടിയിൽ പച്ചക്കറി തൈ നടീൽ പദ്ധതിക്ക് തുടക്കം

Mail This Article
ചെറുപുഴ∙ ആത്മ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തിൽപെട്ട വനിതാ ഗ്രൂപ്പുകൾ വഴി ചെറുപുഴ കൃഷിഭവൻ നടപ്പാക്കുന്ന മൺചട്ടിയിൽ പച്ചക്കറി തൈ നടീൽ പദ്ധതിയുടെ ഉദ്ഘാടനം മച്ചിയിലെ ഹരിത ഭക്ഷ്യ സുരക്ഷാ ഗ്രൂപ്പിന്റെ കൃഷിയിടത്തിൽ നടന്നു. കൃഷി ഓഫിസർ പി.അഞ്ജു ഉദ്ഘാടനം ചെയ്തു. അസി.കൃഷി ഓഫിസർ സുരേഷ് കുറ്റൂർ അധ്യക്ഷത വഹിച്ചു. സി.ലക്ഷ്മണൻ, എം.പ്രമോദ്, എൻ.ലീല, സിമി നാരായണൻ എന്നിവർ പ്രസംഗിച്ചു. പദ്ധതി പ്രകാരം 60 മൺചട്ടികൾ, പച്ചക്കറി തൈകൾ, ജൈവവളം, ജീവാണുവളം എന്നിവ വിതരണം ചെയ്തു.
മച്ചിയിലെ 10 വനിതാ അംഗങ്ങൾ ഉൾപ്പെട്ട ഹരിതം ഗ്രൂപ്പാണു പദ്ധതി നടപ്പാക്കുന്നത്. ജൈവ രീതിയിലുള്ള പച്ചക്കറി കൃഷികൾ വ്യാപിപ്പിക്കുകയാണു പദ്ധതി കൊണ്ടു ലക്ഷ്യമിടുന്നത്. 2025-26 വർഷത്തിൽ പഞ്ചായത്തിൽ ജൈവ പച്ചക്കറി വ്യാപനത്തിനായി വിപുലമായ പദ്ധതി തയാറാക്കി വരുന്നതായി കൃഷിവകുപ്പ് അധികൃതർ പറഞ്ഞു.